അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്ക് മേലുള്ള തീരുവ താൽക്കാലികമായ് ചൈന നിർത്തിവെച്ചു. എന്നാൽ സോയാബീനിന് ഏർപ്പടുത്തിയ 13% ഇറക്കുമതി തീരുവ നിലനിർത്തും.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയില്ലെങ്കിൽ തീരുവ വർധിപ്പിക്കുമെന്ന ഭീഷണിയുമായ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ട്രംപിനോട് മോദി പറഞ്ഞെന്ന അവകാശ വാദത്തെ ഇന്ത്യ നിഷേധിച്ചതിന് പിന്നാലെയാണ് തീരുവ ഭീഷണി.
ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിനു വേണ്ടി തയാറാകുകയായിരുന്നു. തൻ്റെ തന്ത്രപരമായ ഇടപെടൽ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക മാത്രമല്ല, ആഗോള സമാധാനത്തിനും കാരണമായെന്ന് ട്രംപ്.
അമേരിക്ക ഏർപ്പെടുത്തിയ തീരുവ നവംബർ 30 ന് ശേഷം പിൻവലിച്ചേക്കാമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പ്രകടമായ പുരോഗതി.
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉയർന്ന തീരുവകളാൽ വിഘടിച്ച യുഎസ്-ചൈന വ്യാപാര ബന്ധം തകരുന്നത് തടയാനാണ് ഈ ചർച്ച. നാല് മാസത്തിനിടെ നാലാമത്തെ തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയ്ക്കും ചൈനയ്ക്കും കൂടുതൽ തീരുവ ചുമത്താൻ ജി7 രാജ്യങ്ങളോട് ആവശ്യപ്പെടാൻ ഒരുങ്ങി അമേരിക്ക. യുക്രെയ്‌ൻ-റഷ്യ യുദ്ധത്തിൽ റഷ്യയുടെ ഊർജ വരുമാനമാണ് ഡോണൾഡ് ട്രംപിൻ്റെ ലക്ഷ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.