close

News WrapGet Handpicked Stories from our editors directly to your mailbox

രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ?

ഉത്തരേന്ത്യയിലെ വസന്തകാലത്താണ് ഹോളി വരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ജനകീയമായ ആഘോഷങ്ങളില്‍ ഒന്ന്. ഒരു രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ? ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ഹോളി ദിനം ചെലവിടാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ

ANI | Updated: Feb 27, 2018, 06:52 PM IST
രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ?

ഉത്തരേന്ത്യയിലെ വസന്തകാലത്താണ് ഹോളി വരുന്നത്. രാജ്യത്തെ തന്നെ ഏറ്റവും ജനകീയമായ ആഘോഷങ്ങളില്‍ ഒന്ന്. ഒരു രാജകീയ ഹോളിക്കായി ഇത്തവണ ഒരല്‍പം യാത്രയായാലോ? ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന നിമിഷങ്ങള്‍ക്കായി ഹോളി ദിനം ചെലവിടാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ ഇതാ

രാജകുടുംബത്തിനൊപ്പം നീലനഗരത്തിലെ നിറങ്ങളുടെ ഉത്സവം!

സൂര്യനഗരമെന്നും നീല നഗരമെന്നും വിളിക്കപ്പെടുന്ന രാജസ്ഥാന്‍ ജില്ലയാണ് ജോധ്പൂര്‍. തെളിഞ്ഞ സൂര്യപ്രകാശമെപ്പോഴും ലഭിക്കുന്നതിനാല്‍  ജോധ്പൂരിന് 'സൂര്യനഗരം' എന്നും പേരുണ്ട്. മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ കാരണം 'നീലനഗരം' എന്നും ജോധ്പൂരിനെ വിളിക്കുന്നു. 

ഉമൈദ് ഭവന്‍ പാലസ് 

ലോകത്തിലെ ഏറ്റവും സുന്ദരമായ ഹോട്ടല്‍ സമുച്ചയമായ ഉമൈദ് ഭവന്‍ പാലസ് ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്. ജോധ്പൂര്‍ രാജകുടുംബം താമസിക്കുന്നത് ഇവിടെയാണ്. 1943ല്‍ നിര്‍മിച്ച ഈ ഹോട്ടല്‍ ജോധ്പൂര്‍ രാജകുടുംബത്തിന്‍റെ കൊട്ടാരമായിരുന്നു. 347 മുറികളുള്ള കൊട്ടാരത്തിലെ 64 മുറികള്‍ പിന്നീട് വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു. പാലസിന്‍റെ ഒരു ഭാഗം കൈകാര്യം ചെയ്യുന്നത് താജ് ഹോട്ടൽസ്‌ ഗ്രൂപ്പ് ആണ്. 

ഇപ്പോഴത്തെ ഉടമസ്ഥനായ ഗജ് സിംഗിന്‍റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിംഗിന്‍റെ പേരാണ് പാലസിനു നൽകിയിരിക്കുന്നത്. പാലസിന്‍റെ ഒരു ഭാഗം മ്യൂസിയമായും പ്രവർത്തിക്കുന്നുണ്ട്.

ഇവിടത്തെ ഹോളി ആഘോഷത്തില്‍ രണ്ടു ദിവസം രാജകുടുംബത്തോടൊപ്പം പങ്കെടുക്കാം. ഇതിനായി രാജകുടുംബവുമായി ബന്ധമൊന്നും വേണമെന്നില്ല. ഹോളിയുടെ തലേ ദിവസം രാത്രിയില്‍ തുറസ്സായ സ്ഥലത്ത് തീ കൂട്ടിയാണ് ആഘോഷങ്ങള്‍ തുടങ്ങുന്നത്. മയിലുകള്‍ നിറഞ്ഞ കൊട്ടാരത്തിന്‍റെ പരിസര പ്രദേശത്ത് വര്‍ണ്ണങ്ങളും പാട്ടും നൃത്തവുമായി ഹോളി ആഘോഷിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇപ്പോള്‍ പറ്റിയ സമയമാണ്.

ഉദയ്പൂര്‍ കൊട്ടാരത്തിലേയ്ക്ക്

രാജസ്ഥാനിലെ ലേക് സിറ്റി എന്നാണ് ഉദയ്പൂര്‍ അറിയപ്പെടുന്നത്. നിരവധി തടാകങ്ങള്‍ ഇവിടെ ഉണ്ടെങ്കിലും പിച്ചോള തടാകമാണ് ഇതില്‍ പ്രധാനം. ഈ തടാകത്തിന്‍റെ തീരത്താണ് ലേക്ക് പാലസ് സ്ഥിതിചെയ്യുന്നത്.  രാജസ്ഥാനിലെ ഉദൈപുർ ഭരിച്ചിരുന്ന മഹാറാണ ജഗത് സിംഗ് രണ്ടാമൻറെ (മേവാർ രാജവംശത്തിലെ 62-മത്തെ രാജാവ്‌) നിർദ്ദേശപ്രകാരം മധ്യ വേനൽ കൊട്ടാരമായി ഉപയോഗിക്കാൻ 1743നും 1746നും ഇടയിൽ നിർമിച്ചതാണ് ലേക്ക് പാലസ്. ഇന്ത്യയിലേയും ലോകത്തിലേയും ഏറ്റവും റൊമാന്റിക് ആയ ഹോട്ടലായി ലേക്ക് പാലസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

ഉദയ്പൂര്‍ കൊട്ടാരം

ഹോളി സമയത്ത് ഹോട്ടലില്‍ അതിഥികളായി താമസിക്കുന്നവര്‍ക്ക് ഇവിടുത്തെ ആഘോഷങ്ങളില്‍ പങ്കു ചേരാം. ഹോളിയുടെ ഭാഗമായി നടക്കുന്ന 'ഹോളിക ദഹന്‍' ആഘോഷം പ്രധാനമാണ്. ദുഷ്ടശക്തികളെ ഓടിക്കുന്ന പ്രതീകാത്മക ചടങ്ങാണ് ഇത്. 

പിറ്റേന്നു രാവിലെ അവർ ഇന്ത്യൻ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച് ബദിപൽ ജെട്ടിയിലേക്ക് തിരിക്കുന്നു. പ്രാദേശിക ഗായകരും നര്‍ത്തകരും അണിനിരക്കുന്നു. ഇവിടെ വച്ചാണ് ഹോളി നിറങ്ങള്‍ വാരിയെറിഞ്ഞുള്ള ആഘോഷം. 

പിങ്ക് സിറ്റിയിലെ ഹോളി

ആഘോഷവേളയില്‍ പോവാന്‍ അവസരം കിട്ടുകയാണെങ്കില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് ഇന്ത്യയുടെ പിങ്ക് നഗരം എന്നറിയപ്പെടുന്ന ജയ്പ്പൂരിലേത്. 

പഞ്ചാബ് രാജാവായിരുന്ന മഹാരാജാ രഞ്ജിത്ത് സിംഗിന്‍റെ വേനല്‍ക്കാല വസതി ഉള്‍ക്കൊള്ളുന്ന മറ്റൊരു വശ്യ മനോഹര പൂന്തോട്ടമാണ് അമൃത്സറിലെ രാംബാഗ്. നേരത്തേ കമ്പനി ഗാര്‍ഡന്‍ എന്നറിയപ്പെട്ടിരുന്ന ഇവിടം നഗരത്തിന്‍റെ സ്ഥാപകനായ ഗുരു രാംദാസ് ജിയുടെ സ്മരണാര്‍ഥം രാംബാഗ് എന്ന് പേര് മാറ്റുകയായിരുന്നു. ലാഹോറിലെ പ്രശസ്തമായ ഷാലിമാര്‍ ഗാര്‍ഡന്‍റെ മാതൃകയിലുള്ള പൂന്തോട്ടത്തിലുള്ള രാജകൊട്ടാരം നിലവില്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. 

രാംബാഗ് പാലസ്

ഹോളി സമയത്ത് ഇവിടെയെത്തിയാല്‍ 'ഹോളിക ദഹന്‍' ആഘോഷത്തില്‍ പങ്കു ചേരാം. രുചികരമായ ഭക്ഷണം കഴിക്കാം. ആടിയും പാടിയും മനോഹരമായി വര്‍ണ്ണങ്ങളുടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് സന്തോഷമായി തിരിച്ചു പോകാം

അപ്പോള്‍ പുറപ്പെടുകയല്ലേ?