യാത്രകളില്‍ സ്മാര്‍ട്ട്‌ ബാഗുകള്‍ ഇനി വേണ്ടെന്ന് എമിറേറ്റ്സ് വിമാനക്കമ്പനികള്‍

സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്കുമായി എമിറേറ്റ്സ് വിമാനക്കമ്പനികള്‍. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി. 

Last Updated : Jan 18, 2018, 06:16 PM IST
യാത്രകളില്‍ സ്മാര്‍ട്ട്‌ ബാഗുകള്‍ ഇനി വേണ്ടെന്ന് എമിറേറ്റ്സ് വിമാനക്കമ്പനികള്‍

ഫ്രാങ്ക്ഫര്‍ട്ട്: സ്മാര്‍ട്ട് ബാഗുകള്‍ക്ക് വിലക്കുമായി എമിറേറ്റ്സ് വിമാനക്കമ്പനികള്‍. അയാട്ട നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നടപടി. ക്യാരി ഓണ്‍ അല്ലെങ്കില്‍ ചെക്ക്ഡ്‌ ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട് ബാഗുകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. 

സ്മാര്‍ട്ട്‌ ബാഗ് കൊണ്ടു പോകുകയാണെങ്കില്‍ത്തന്നെ നീക്കം ചെയ്യാവുന്ന ബാറ്ററിയുള്ളതായിരിക്കണം ഇത്. ക്യാബിന്‍ ബാഗേജിന്റെ നിശ്ചിത വലിപ്പവും ഭാരവുമുള്ള സ്മാര്‍ട്ട് ബാഗുകള്‍ മാത്രമേ ക്യാബിനില്‍ അനുവദിക്കൂ. ബാറ്ററി സ്മാര്‍ട്ട്ബാഗില്‍ നിന്ന് ഊരി മാറ്റേണ്ടതില്ല. എന്നാല്‍ സ്മാര്‍ട്ട് ബാഗ് പൂര്‍ണ്ണമായും പവര്‍ ഓഫായിരിക്കണം.

നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ള ബാഗ് വിമാനത്തില്‍ കൊണ്ടുപോകാന്‍ കഴിയില്ല. ചെക്ക്ഡ് ഇന്‍ ബാഗേജ് ആയി കൊണ്ടുവരുന്ന സ്മാര്‍ട്ട് ബാഗുകളുടെ ബാറ്ററി നീക്കം ചെയ്ത് ക്യാബിനില്‍ കൊണ്ട് പോകാം. ഓരോ റൂട്ടിലെയും ക്യാബിന്‍ ബാഗേജിന്‍റെ വലിപ്പം/ഭാര പരിധി ലംഘിക്കുന്നതോ, നീക്കം ചെയ്യാനാവാത്ത ബാറ്ററിയുള്ളതോ ആയ സ്മാര്‍ട്ട് ബാഗുകള്‍ വിമാനത്തില്‍ അനുവദിക്കില്ല.

Trending News