അത്യാഡംബരക്കപ്പലില്‍ ഉല്ലാസയാത്രയാകാം.... ഇന്ത്യയുടെ സ്വന്തം "കര്‍ണിക" തയ്യാര്‍....

ലോകത്തെ എട്ടാമത്തെ അത്ഭുതമായി വിശേഷിപ്പിക്കുന്ന "കര്‍ണിക" എന്ന ആഡംബരക്കപ്പല്‍ സമുദ്രയാത്രയ്ക്കായി അവസരമൊരുക്കുകയാണ്... 

Updated: Apr 20, 2019, 06:51 PM IST
അത്യാഡംബരക്കപ്പലില്‍ ഉല്ലാസയാത്രയാകാം.... ഇന്ത്യയുടെ സ്വന്തം "കര്‍ണിക" തയ്യാര്‍....

മുംബൈ: ലോകത്തെ എട്ടാമത്തെ അത്ഭുതമായി വിശേഷിപ്പിക്കുന്ന "കര്‍ണിക" എന്ന ആഡംബരക്കപ്പല്‍ സമുദ്രയാത്രയ്ക്കായി അവസരമൊരുക്കുകയാണ്... 

ജലേഷ് ക്രൂയിസിന്‍റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കപ്പലിന് 14 നിലകളാണ് ഉള്ളത്.  2700ഓളം യാത്രക്കാര്‍ക്ക് ഒരേസമയം യാത്രാസൗകര്യമൊരുക്കാന്‍ ശേഷിയുള്ള കര്‍ണികയുടെ നീളം 250 മീറ്റര്‍ ആണ്. 7 സ്റ്റാര്‍ ഹോട്ടലിനെക്കാളും മികച്ചതാണ് 'കര്‍ണിക' നല്‍കുന്ന സൗകര്യങ്ങള്‍!!

70,285 ടണ്‍ ഭാരമുള്ള അത്യാഡംബര ഉല്ലാസക്കപ്പലായ 'കര്‍ണിക' തന്‍റെ ആദ്യ യാത്ര നടത്തിയത് ഏപ്രില്‍ 17നാണ്. 
മെയ്‌ 24നാണ് 'കര്‍ണിക'യുടെ ആദ്യ അന്താരാഷ്ട്ര യാത്ര. മുംബൈയില്‍നിന്നും ദുബായ്ക്കാണ് ആദ്യ അന്താരാഷ്ട്ര യാത്ര നടത്തുക. 

ആകര്‍ഷകമായ റെസ്റ്ററന്‍റുകള്‍ നിരവധി രാജ്യങ്ങളിലെ ഭക്ഷണം ആസ്വദിക്കാന്‍ സൗകര്യമൊരുക്കുന്നതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി നിരവധി തരത്തിലുള്ള വിനോദത്തിനും സൗകര്യമുണ്ട്. ഷോപ്പിംഗിനുള്ള എല്ലാ സൗകര്യങ്ങളും കപ്പലിനുള്ളിലുണ്ട്.

തങ്ങളുടെ യാത്ര അവിസ്മരണീയമാക്കാനുള്ള എല്ലാവിധ ഉപാധികളുംകൊണ്ട് സമ്പന്നയാണ് 'കര്‍ണിക'.