close

News WrapGet Handpicked Stories from our editors directly to your mailbox

ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ മദ്ധ്യ റെയില്‍വേ

കേരളത്തില്‍ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ നാല് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. സെക്കന്ദരാബാദ്-കൊച്ചുവേളി റൂട്ടില്‍ ഓടുന്ന രണ്ട് സര്‍വീസുകളും ഹസൂര്‍ സാഹിബ്‌ നന്ദേഡ്- എറണാകുളം റൂട്ടില്‍ ഓടുന്ന രണ്ടു സര്‍വീസുകള്‍ ആണ് അനുവദിച്ചിരിക്കുന്നത്.

Updated: Nov 16, 2017, 06:19 PM IST
ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ മദ്ധ്യ റെയില്‍വേ

കേരളത്തില്‍ ഓണക്കാലത്ത് തിരക്ക് നിയന്ത്രിക്കാന്‍ നാല് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. സെക്കന്ദരാബാദ്-കൊച്ചുവേളി റൂട്ടില്‍ ഓടുന്ന രണ്ട് സര്‍വീസുകളും ഹസൂര്‍ സാഹിബ്‌ നന്ദേഡ്- എറണാകുളം റൂട്ടില്‍ ഓടുന്ന രണ്ടു സര്‍വീസുകള്‍ ആണ് അനുവദിച്ചിരിക്കുന്നത്.

സെക്കന്ദരാബാദ്-കൊച്ചുവേളി റൂട്ടില്‍ ഓടുന്ന ട്രെയിന്‍ നമ്പര്‍ 07119 സെപ്റ്റംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് 4.25 ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി 12.30ന് എത്തും. 

കൊച്ചുവേളിയില്‍ നിന്ന് തിരിച്ച് സെക്കന്ദരാബാദ് വഴി പോകുന്ന ട്രെയിന്‍ നമ്പര്‍ 07120 കൊച്ചുവേളി- സെക്കന്ദരാബാദ് സ്പെഷ്യല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 6 ബുധനാഴ്ച രാത്രി 8.30 ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് സെക്കന്ദരാബാദ് എത്തും. കാസിപേട്ട്, വാറങ്കല്‍,ഖമ്മം, വിജയവാഡ, തെനാലി, ഓങ്കോള്‍, നെല്ലൂര്‍,ഗുണ്ടൂര്‍,റെനിഗുണ്ട, കാട്പാടി, വാണിയംപാടി, ജോലാര്‍പേട്ട, സേലം, ഇറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം,കൊല്ലം തുടങ്ങിയ സ്റ്റോപ്പുകള്‍ ഇതിനു അനുവദിച്ചിട്ടുണ്ട്.

പത്തൊന്‍പതു കോച്ചുകള്‍ ആണ് ഈ ട്രെയിനിനു ഉള്ളത്. രണ്ട് എസി ടു ടയര്‍, പതിനഞ്ച് സ്ലീപ്പര്‍ കോച്ചുകള്‍, രണ്ട് ജനറല്‍ സെക്കന്റ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഇതിനുള്ളത്.

ഹസൂര്‍ സാഹിബ്‌ നന്ദേഡ്- എറണാകുളം റൂട്ടില്‍ ഓടുന്ന ട്രെയിന്‍ നമ്പര്‍ 07505 സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച രാവിലെ 7.10 ന് ഹസൂര്‍ സാഹിബ്‌ നന്ദേഡ് സ്റ്റേഷനില്‍ നിന്നും പുറപ്പെടും. അടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് എറണാകുളം സ്റ്റേഷനില്‍ എത്തും.

തിരിച്ച് എറണാകുളം- ഹസൂര്‍ സാഹിബ്‌ നന്ദേഡ് റൂട്ടില്‍ ഓടുന്ന 07504 സെപ്റ്റംബര്‍ 4 ന് രാത്രി പതിനൊന്ന് മണിക്ക് പുറപ്പെടും. ബുധനാഴ്ച പുലര്‍ച്ചെ 6.30 ന് ഹസൂര്‍ സാഹിബ്‌ നന്ദേഡ് സ്റ്റേഷനില്‍ എത്തും.

മുദ്ഖേഡ്, ധര്‍മബാദ്, ബസാര്‍, നിസാമാബാദ്, കാമറെഡ്ഡി,ബോലറം, മല്‍ക്കാജ്ഗിരി, ജേഡ്ചേര്‍ല, മഹബൂബ്നഗര്‍,വനപാര്‍റ്റി റോഡ്‌,ഗാദ്വാല്‍,കുര്‍ണൂല്‍ സിറ്റി, ധോന്‍,ഗൂട്ടി, തടിപാട്രി, മുദ്ധനൂര്‍,യെരഗുണ്ട്ല, കുധപാ,നന്ദലൂര്‍,രാജംപേട്ട, കോടൂര്‍,റെനിഗുണ്ട, കാട്പാടി, വാണിയംപാടി, ജോലാര്‍പേട്ട, സേലം, ഇറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂര്‍, ആലുവ തുടങ്ങിയ ഇടങ്ങളില്‍ രണ്ട് ദിശയിലേയ്ക്കും ഇതിനു സ്റ്റോപ്പുകള്‍ ഉണ്ട്.

ഒരു എസി ടു ടയര്‍,ഒരു എസി ത്രീ ടയര്‍, പതിനൊന്ന് സ്ലീപ്പര്‍ ക്ലാസ്, രണ്ട് ജനറല്‍ സെക്കന്റ് ക്ലാസുകള്‍ എന്നിവയാണ് ഇതിനുള്ളത്.