എറണാകുളത്തു നിന്ന് മലബാറിലേക്ക് ഓണം സ്പെഷൽ ട്രെയിൻ

ഓണത്തിന്‍റെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്ന് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. എറണാകുളം-മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06055) സെപ്റ്റംബർ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിൽ എത്തും. തിരികെയുള്ള ട്രെയിൻ (06056) സെപ്റ്റംബർ മൂന്നിന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 3.30ന് എറണാകുളത്ത് എത്തും.

Last Updated : Nov 16, 2017, 06:18 PM IST
എറണാകുളത്തു നിന്ന് മലബാറിലേക്ക് ഓണം സ്പെഷൽ ട്രെയിൻ

കൊച്ചി: ഓണത്തിന്‍റെ തിരക്ക് കണക്കിലെടുത്ത് എറണാകുളത്തു നിന്ന് മലബാറിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. എറണാകുളം-മംഗളൂരു ജംക്‌ഷൻ സ്പെഷൽ (06055) സെപ്റ്റംബർ രണ്ടിന് രാത്രി 10.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 5.10ന് മംഗളൂരുവിൽ എത്തും. തിരികെയുള്ള ട്രെയിൻ (06056) സെപ്റ്റംബർ മൂന്നിന് രാത്രി 7.40ന് പുറപ്പെട്ട് പിറ്റേ ദിവസം പുലർച്ചെ 3.30ന് എറണാകുളത്ത് എത്തും.

എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.

എറണാകുളത്ത് നിന്ന് മലബാറിലേക്ക് പോകേണ്ടവർ രാത്രി യാത്രയ്ക്ക് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് തിരുവനന്തപുരം-മംഗളൂരു റൂട്ടിലോടുന്ന ട്രെയിനുകളെയാണ്. രാത്രികാലങ്ങളില്‍ ഈ ട്രെയിനുകളിൽ കാലുകുത്താനുള്ള ഇടം പോലും ഉണ്ടാകാറില്ല. ഓണത്തിനെങ്കിലും എറണാകുളത്ത് നിന്ന്‍ സ്പെഷൽ ട്രെയിൻ ലഭിച്ച സന്തോഷത്തിലാണ് മലബാർ യാത്രക്കാർ.

Trending News