close

News WrapGet Handpicked Stories from our editors directly to your mailbox

ഓണത്തിരക്ക് പരിഹരിക്കാന്‍ കെ.എസ്​.ആർ.ടി.സി സ്​കാനിയ ബസുകൾ വാടകയ്ക്കെടുക്കുന്നു

ഓ​ണ​ക്കാ​ല​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്നത് തടയാന്‍ കെ.എസ്​.ആർ.ടി.സി മുന്നിട്ടിറങ്ങി. ഓ​ണ​ക്കാ​ല​​ത്തെ യാ​ത്ര​തി​ര​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി 25 സ്​​കാ​നി​യ ബസുകള്‍ വാ​ട​ക​​ക്കെ​ടു​ക്കാന്‍ ഇന്നലെ ചേര്‍ന്ന കെ.എസ്​.ആർ.ടി.സി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 

Updated: Nov 16, 2017, 06:21 PM IST
ഓണത്തിരക്ക് പരിഹരിക്കാന്‍ കെ.എസ്​.ആർ.ടി.സി സ്​കാനിയ ബസുകൾ വാടകയ്ക്കെടുക്കുന്നു
youtube

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ പി​ഴി​യു​ന്നത് തടയാന്‍ കെ.എസ്​.ആർ.ടി.സി മുന്നിട്ടിറങ്ങി. ഓ​ണ​ക്കാ​ല​​ത്തെ യാ​ത്ര​തി​ര​ക്ക്​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി 25 സ്​​കാ​നി​യ ബസുകള്‍ വാ​ട​ക​​ക്കെ​ടു​ക്കാന്‍ ഇന്നലെ ചേര്‍ന്ന കെ.എസ്​.ആർ.ടി.സി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. 

ആ​ദ്യ​ഘ​ട്ട​ത്തില്‍ പ​ത്ത്​ ബ​സു​ക​ളാവും ഉണ്ടാവുക. ഈ ​മാ​സം 30 നു​ള്ളി​ൽ ഇവ നി​ര​ത്തി​ലെ​ത്തും. 

ബം​ഗ​ളൂ​രു, മം​ഗ​ളൂ​രൂ, ​ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ർ, മൈ​സൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​ണ്​ സ്​​കാ​നി​യ​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ക. മൂ​ന്ന്​ ദി​വ​സ​ത്തി​നു​ള്ളി​ൽ സ​മ​യ​പ്പ​ട്ടി​ക ത​യാ​റാ​കും. 

പ്രത്യേക വ്യവസ്ഥ പ്രകാരമാണ് ബസുകള്‍ വാ​ട​ക​​ക്കെ​ടു​ക്കുന്നത്. ബ​സു​ക​ൾ ഒാ​ടി​ക്കു​ന്ന​തി​ന്​ ക​മ്പ​നി ത​ന്നെ ത​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രെ നി​യോ​ഗി​ക്കും. കെ.​എ​സ്.​ആ​ർ.​ടി.​സി യുടെ ക​ണ്ട​ക്​​ട​ർ​മാ​രെ ന​ൽ​കും. ഡീ​സ​ലും കെ.​എ​സ്.​ആ​ർ.​ടി.​സി വ​ഹി​ക്ക​ണം. ഏതെങ്കിലും കാരണവശാല്‍ ബസ്‌ കേടായാല്‍ പകരം ബസ്‌ എത്തിക്കുവാനും വ്യവസ്ഥയുണ്ട്. 

മ​ലി​നീ​ക​ര​ണ​തോ​ത്​ കു​റ​വും മി​ക​ച്ച യാ​ത്രാ സൗ​ക​ര്യ​മു​ള്ള​തു​മാ​ണ്​ ഇൗ ​ബ​സു​ക​ൾ ഓണക്കാലത്ത് ഒരു അനുഗ്രഹമായിരിക്കും.