close

News WrapGet Handpicked Stories from our editors directly to your mailbox

കൊച്ചിയില്‍നിന്നും കവരത്തിയിലേയ്ക്കുള്ള സീപ്ലെയ്‌നിന് കേന്ദ്രത്തിന്‍റെ അനുമതി

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയിലേക്ക് കടല്‍ വിമാനസര്‍വ്വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് സീപ്ലെയ്ന്‍ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കേന്ദ്ര വ്യോമയന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

Updated: Nov 16, 2017, 06:23 PM IST
കൊച്ചിയില്‍നിന്നും കവരത്തിയിലേയ്ക്കുള്ള സീപ്ലെയ്‌നിന് കേന്ദ്രത്തിന്‍റെ അനുമതി

കൊച്ചി: കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തിയിലേക്ക് കടല്‍ വിമാനസര്‍വ്വീസ് തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കൊച്ചി ആസ്ഥാനമായുള്ള സീബേര്‍ഡ് സീപ്ലെയ്ന്‍ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കേന്ദ്ര വ്യോമയന മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അനുമതി ലഭ്യമായതിനാല്‍ സീപ്ലെയ്ന്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള പ്രാഥമികനടപടികള്‍ നടന്നു വരുകയാണ്. രണ്ട് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക.  കൊച്ചിയില്‍നിന്നും ‘സീപ്ലെയിന്‍ ക്വസ്റ്റ് കോഡിയക്ക് 100’ ഇനത്തില്‍പ്പെട്ട വിമാനമാണ് സര്‍വ്വീസിനൊരുക്കുന്നത്. അമേരിക്കയില്‍ നിര്‍മ്മിക്കപ്പെട്ട വിമാനം കൊച്ചിയിലെത്തി. 

പത്തുപേര്‍ക്ക് യാത്രാസൗകര്യമുള്ള സീപ്ലെയിനില്‍ ഏട്ട് സഞ്ചാരികള്‍ക്ക് യാത്രാ ചെയ്യാനാകും. സമയദൈര്‍ഘ്യം, നിരക്ക് തുടങ്ങിയവയെ കുറിച്ച് വ്യോമായന മന്ത്രാലയവും ടുറിസം വിഭാഗവുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. 

കടല്‍ വിമാനസര്‍വ്വീസ് ആരംഭിക്കുന്നതു വഴി വിനോദ സഞ്ചാര മേഖലയില്‍ വന്‍ വികസന സാധ്യതകള്‍ക്കാണ്  വഴി തുറക്കുന്നത്. ഇന്ത്യയില്‍ സീപ്ലെയിന്‍ സര്‍വ്വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്.