close

News WrapGet Handpicked Stories from our editors directly to your mailbox

മഞ്ഞു പുതച്ചുറങ്ങാന്‍ ചെല്ലാം ഷില്ലോങ്ങിലേയ്ക്ക്!

മേഘങ്ങളുടെ വീട്ടില്‍ ചെല്ലണമെന്നുള്ളവര്‍ക്ക് ഭൂമിയില്‍ത്തന്നെയുള്ള സ്ഥലമാണ് മേഘാലയ. മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും മേഘാലയയെ സഞ്ചാരികളുടെ പ്രിയ സഞ്ചാര കേന്ദ്രമാക്കുന്നു. അടുത്ത യാത്ര മേഘാലയയിലെ ഷില്ലോങ്ങിലേയ്ക്കായാലോ?

Updated: Dec 17, 2017, 02:54 PM IST
മഞ്ഞു പുതച്ചുറങ്ങാന്‍ ചെല്ലാം ഷില്ലോങ്ങിലേയ്ക്ക്!

മേഘങ്ങളുടെ വീട്ടില്‍ ചെല്ലണമെന്നുള്ളവര്‍ക്ക് ഭൂമിയില്‍ത്തന്നെയുള്ള സ്ഥലമാണ് മേഘാലയ. മനോഹരമായ ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും മേഘാലയയെ സഞ്ചാരികളുടെ പ്രിയ സഞ്ചാര കേന്ദ്രമാക്കുന്നു. അടുത്ത യാത്ര മേഘാലയയിലെ ഷില്ലോങ്ങിലേയ്ക്കായാലോ?

കിഴക്കിന്റെ സ്‌കോട്‌ലാന്‍റ്‌ എന്നാണ് ഷില്ലോങ്ങ് വിളിക്കപ്പെടുന്നത്.  സമൃദ്ധമായ ഹരിത ഭൂമി,മനോഹരമായ പ്രകൃതി, മേഘങ്ങള്‍ തങ്ങി നില്‍ക്കുന്ന മലനിരകള്‍, സുഗന്ധം പരത്തുന്ന പുഷ്‌പങ്ങള്‍, സ്‌നേഹശീലരായ ജനങ്ങള്‍, കൊളോണിയല്‍ സ്വാധീനമുള്ള അതിഥ്യം ഇവയെല്ലാം ചേര്‍ന്നതാണ്‌ ഷില്ലോങ്ങ്. 

ഷില്ലോങ്ങ് കോടുമുടി, എലിഫന്റ്‌ വെള്ളച്ചാട്ടം, സ്വീറ്റ്‌ വെള്ളച്ചാട്ടം, ലേഡി ഹൈഡരി പാര്‍ക്ക്‌, വാര്‍ഡ്‌സ്‌ തടാകം, പോലീസ്‌ ബസാര്‍ എന്നിവയും തനത്‌ സംസ്‌കാരങ്ങള്‍ക്കായുള്ള ഡോണ്‍ ബോസ്‌കോ മ്യൂസിയവുമെല്ലാം  ഷില്ലോങ്ങിനെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ പെടുത്തുന്നു. 

ഖാസിസ്‌- ഷില്ലോങ്ങിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഖാസിസ്‌, ജൈന്തായിസ്‌, ഗാരോസ്‌ എന്നീ മൂന്ന്‌ പ്രമുഖ ഗോത്ര വര്‍ഗ്ഗക്കാരുള്ള ഗോത്ര സംസ്ഥാനമാണ്‌ മേഘാലയ. ഖാസിസ്‌ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഷില്ലോങ്ങില്‍ ഏറെ ഉള്ളത്‌ വടക്ക്‌ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പഴയ ഗോത്രവര്‍ഗ്ഗക്കാരായ ഖാസിസ്‌ ഗോത്രക്കാരാണ്‌. 

 മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്‍റെ തലസ്ഥാനമായിരുന്നു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഷില്ലോങ്ങ്‍ ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌. 1864-ൽ ബ്രിട്ടീഷുകാർ, ഖാസി, ജയന്തിയ ഹിൽസ് എന്നീ പ്രദേശങ്ങളുടെ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം ആയിരുന്നു ഷില്ലോങ്ങ്. പിന്നീട് കിഴക്കൻ ബംഗാളിന്റെയും ആസാമിന്‍റെയും വേനൽക്കാല തലസ്ഥാനമായി തുടർന്നു. ബ്രഹ്മപുത്ര നദീതടത്തിന്‍റെയും സുർമ നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും, വേനൽക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും 1874-ൽ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമാക്കപ്പെട്ടു.

ശൈത്യകാലത്തിനും മഴക്കാലത്തിനും ശേഷമുള്ള സമയങ്ങളാണ്‌ ഷില്ലോങ്ങ് സന്ദര്‍ശനത്തിന്‌ അനുയോജ്യം. അതായത്‌ മാര്‍ച്ച്‌ -ഏപ്രില്‍ , സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങള്‍ക്കിടയിലാണ് ഏറ്റവും നല്ല സമയം‍.