close

News WrapGet Handpicked Stories from our editors directly to your mailbox

444 രൂപയ്ക്ക് വിമാന യാത്ര; പുതിയ വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്

44 രൂപയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യാമെന്ന വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്‌പൈസ് ജെറ്റ് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.  ഇന്ന് മുതല്‍ സെയില്‍ ഓഫറിലൂടെ താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയതു തുടങ്ങാം. ഞയറാഴ്ചയാണ് ബുക്കിങ്ങിനുള്ള അവസാന തിയതി. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ടിക്കറ്റിന്‍റെ കാലാവധി.

Updated: Aug 16, 2017, 04:03 PM IST
444 രൂപയ്ക്ക് വിമാന യാത്ര; പുതിയ വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്

മുംബൈ : 44 രൂപയ്ക്ക് വിമാനത്തില്‍ യാത്ര ചെയ്യാമെന്ന വാഗ്ദാനവുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് റൂട്ടുകളിലേക്കാണ് സ്‌പൈസ് ജെറ്റ് ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.  ഇന്ന് മുതല്‍ സെയില്‍ ഓഫറിലൂടെ താല്‍പര്യമുള്ളവര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയതു തുടങ്ങാം. ഞയറാഴ്ചയാണ് ബുക്കിങ്ങിനുള്ള അവസാന തിയതി. ജൂലൈ ഒന്നു മുതല്‍ 30 വരെയാണ് ടിക്കറ്റിന്‍റെ കാലാവധി.

മുംബൈ-ഗോവ, ഡല്‍ഹി-ഡെറാഡൂണ്‍, ജമ്മു-ശ്രീനഗര്‍, ഡല്‍ഹി-അമൃത്സര്‍, അഹമ്മദാബാദ്-മുംബൈ തുടങ്ങിയ റൂട്ടുകളിലേക്കാണ് ഓഫര്‍ വാഗ്ദാനമുള്ളത്. അതേസമയം, 444 രൂപ അടിസ്ഥാന നിരക്കാണെന്നും യാത്രാ ദൂരവും വിമാനത്തിന്‍റെ ഷെഡ്യൂളും സമയവും അനുസരിച്ച് നിരക്കില്‍ ചില നേരിയ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.