close

News WrapGet Handpicked Stories from our editors directly to your mailbox

കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

യാത്രമാര്‍ഗേയുള്ള രണ്ട്​ പാലങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന്​ തിങ്കളാഴ്ച കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാന്‍ഗടി, ഷിമോഗ എന്നിവടങ്ങളിലെ പാലങ്ങളാണ്​ തകര്‍ന്നത്​. അതുകൂടാതെ ഐലഗാദില്‍ റോഡുമാര്‍ഗ്ഗം തടസ്സപ്പെട്ടതും കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണമായി.

Updated: Aug 16, 2017, 03:51 PM IST
കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: യാത്രമാര്‍ഗേയുള്ള രണ്ട്​ പാലങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന്​ തിങ്കളാഴ്ച കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മാന്‍ഗടി, ഷിമോഗ എന്നിവടങ്ങളിലെ പാലങ്ങളാണ്​ തകര്‍ന്നത്​. അതുകൂടാതെ ഐലഗാദില്‍ റോഡുമാര്‍ഗ്ഗം തടസ്സപ്പെട്ടതും കൈലാസ്​-മാന​സരോവര്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ കാരണമായി.

അയിലാഗാഡിലെ റോഡിലെ തടസവും കാലിനദിയിലെ ജലനിരപ്പ്​ ഉയര്‍ന്നതും യാത്ര നിര്‍ത്തിവെക്കുന്നതിന്​ കാരണമായി.ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന്​ നാഥുല ചുരം വഴിയുള്ള കൈലാസ്​-മാനസരോവര്‍ യാത്രക്ക്​ നേരത്തെ നിയന്ത്രണം ഏര്‍പ്പെടുത്തുയിരുന്നു. 2015ലാണ്​ നാഥുല ചുരം വഴിയുള്ള കൈലാസ്​-മാന​സരോവര്‍ യാത്രക്ക്​ തുടക്കമായത്​.