പാരീസ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർക്കുക ഈഫൽ ടവറാണാല്ലേ. എന്നാൽ ഇനി പാരീസ് സന്ദർശിക്കുമ്പോൾ ഈഫിൽ ടവർ അവിടെ ഇല്ലെങ്കിലോ? അതെ, പാരീസിൻ്റെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ ഈഫിൽ ടവർ 2026 ൽ തകർക്കാൻ പോകുന്നു. സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിക്കുന്ന വാർത്തയാണ് ഇത്. അടുത്ത വർഷം ലീസ് കാലാവധി അവസാനിക്കുന്നതിനാലാണ് ഇപ്പോൾ ഇങ്ങനെ വാർത്തകൾ പ്രചരിക്കുന്നത്. ഈ വാർത്ത ശരിയാണെന്ന് ഇതുവരെ ആരും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നിലവിൽ ഈഫിൽ ടവറിനു മുൻപിലെ പ്രതിഷേധങ്ങൾ സംശയത്തിന് ആക്കം കൂട്ടുന്നു.
ഈഫിൽ ടവർ അടച്ചു പൂട്ടിയതിൻ്റെ കാരണം
2025 ഒക്ടോബർ 2 മുതൽ രാജ്യവ്യാപകമായ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനെ എതിർത്തും സമ്പന്നർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് പ്രതിഷേധം.
ചരിത്രപരമായി, തൊഴിൽ പ്രശ്നങ്ങൾ കാരണം ഈഫിൽ ടവർ അടച്ചിടാറുണ്ട്.
2018 ഓഗസ്റ്റിൽ, പുതിയ സന്ദർശക മാനേജ്‌മെന്റ് നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പണിമുടക്ക് കാരണം ഈഫൽ ടവർ രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. 2019 ലും, 2024 ലും അടച്ചിടലുകൾ സംഭവിച്ചിട്ടുണ്ട്.
ഈഫിൽ ടവറിൻ്റെ ചരിത്രം
ഫ്രഞ്ച് വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി ഒരു സ്മാരക രൂപകൽപ്പനയ്ക്കായുള്ള മത്സരം നടന്നു. നൂറിലധികം പ്ലാനുകൾ സമർപ്പിക്കപ്പെട്ടെങ്കിലും, പ്രശസ്ത പാലം എഞ്ചിനീയർ ഗുസ്താവ് ഈഫലിൻ്റെ പ്ലാനുകളാണ് സെന്റിനൽ കമ്മിറ്റി അംഗീകരിച്ചത്. 1887 മുതൽ 1889 വരെയാണ് ടവർ നിർമ്മിക്കാൻ എടുത്ത സമയം. 1889 മെയ് 15 ന് പോതുജനങ്ങൾക്ക് സന്തർശനത്തിനായി തുറന്ന് കൊടുത്തു. ടവറിൻ്റെ നിർമ്മാണം പൂർത്തിയായ സമയത്ത് നിരവധി ആളുകൾ ടവറിനെ ഉപയോഗ ശുന്യമെന്നും, കാണാൻ ഭംഗിയില്ലാത്ത കെട്ടിടം എന്ന് വിശേഷിപ്പിച്ചതിനാൽ, ടവർ പൊളിച്ചു കളയാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ശാസ്ത്ര സാങ്കേതിക ആവശ്ങ്ങൾക്ക് ഉയർന്ന കെട്ടിടം ആവശ്യമാണെന്നതുകൊണ്ട് ടവർ നിലനിർത്തി.
നിലവിൽ സൊസൈറ്റ് ഡി'എക്സ്പ്ലോയിറ്റേഷൻ ഡി ലാ ടൂർ ഐഫൽ ആണ് ഈഫൽ ടവറിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









