വീട് അലങ്കരിക്കാന്‍ പല മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കാറുണ്ട്. അതിലൊന്നാണ് ചെടികള്‍ വച്ച് പിടിപ്പിക്കുക എന്നത്.
വീട് മനോഹരമാക്കാനും വീട്ടിനുള്ളിലെ വായു ശുദ്ധീകരിയ്ക്കുന്നതിനുമായി പലതരം ചെടികള്‍ നാം വച്ചു പിടിപ്പിക്കാറുണ്ട്. എന്നാല്‍, എല്ലാ ചെടികളും വീടിന് ശുഭകരമല്ല.
വീട്ടില്‍ ചെടികള്‍ വച്ചു പിടിപ്പിക്കുന്നത് സംബന്ധിച്ച് വാസ്തു ശാസ്ത്രത്തിൽ പല നിയമങ്ങളും പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി കടന്നുകൂടും.
അറിയാതെ പോലും വീടുകളില്‍ ഇത്തരം ചെടികള്‍ വച്ചു പിടിപ്പിക്കരുത്..!
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് മുള്ളുകള്‍ ഉള്ള ചെടികള്‍ വീടുകളില്‍ വച്ചുപിടിപ്പിക്കരുത്. ഇത്തരം ചെടികള്‍ വീട്ടില്‍ നെഗറ്റീവ് എനർജി ഉണ്ടാവാന്‍ ഇടയാക്കും.
മുള്ളുകള്‍ ഉള്ള ചെടികള്‍ വീട്ടില്‍ വയ്ക്കുന്നത് ഒഴിവാക്കണം. ഇത്തരം ചെടികൾ നിങ്ങളുടെ നിത്യജീവിതത്തിലും പല പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
വീടുകളില്‍ ധാരാളം നനവുള്ള സ്ഥലത്ത് അരയാല്‍ മരം കിളിര്‍ക്കുന്നതായി കാണാം. ഇത് ശുഭമല്ല.
നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും ചെടി ഉണങ്ങുന്നതായി കണ്ടാല്‍, ഒന്നുകില്‍ അതിന് പ്രത്യേക പരിചരണം നല്‍കുക, അല്ലെങ്കില്‍ അത് നീക്കം ചെയ്യുക.