Bad Indications in Astrology: ചില സാധനങ്ങള്‍ കൈയില്‍ നിന്ന് താഴെ വീഴുമ്പോള്‍ നാം അറിയാതെ ചിന്തിച്ചുപോകും എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന്... ഈ ചിന്തയ്ക്കും വിശ്വാസത്തിനും പിന്നില്‍ ജ്യോതിഷ ശാസ്ത്രമാണ്...

';


ഇത്തരം അനുഭവങ്ങള്‍ നല്‍കുന്നത് ഒരു മുന്നറിയിപ്പാണ്. അതായത്, നാം ജാഗ്രതയോടെയും കൂടുതല്‍ അവബോധത്തോടെയും കൂടി മുന്നോട്ടു നീങ്ങുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്‌.

';

അശുഭകരം

ഏതൊക്കെ വസ്തുക്കള്‍ താഴെ വീഴുന്നത് നമ്മുടെ ജീവിതത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നും അശുഭകരമായി കണക്കാക്കുന്നു എന്നും അറിയേണ്ടത് ആവശ്യമാണ്.

';

തേങ്ങ

കൈയിൽ നിന്ന് തേങ്ങ താഴെ വീഴുന്നത് നിങ്ങളുടെ കരിയറില്‍ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ തടസങ്ങള്‍ ഉടലെടുക്കുന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. ജ്യോതിഷ പ്രകാരം തേങ്ങ കൈയില്‍ നിന്ന് വീഴുന്നത് ഒരു വ്യക്തിയുടെ പ്രൊഫഷണൽ ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നു എന്നതിന്‍റെ സൂചനയാണ്.

';

ഉപ്പ്

ഉപ്പ് കയ്യിൽ നിന്ന് താഴെ വീഴുന്നത് സാമ്പത്തിക പ്രതിസന്ധിയുടെയും ജീവിതത്തിൽ പ്രശ്‌നങ്ങളുടെ ആഗമനത്തിന്‍റെയും അടയാളമായി കണക്കാക്കപ്പെടുന്നു. ഉപ്പ് താഴെ വീഴുന്നതിന്‍റെ ഫലമായി, ഗ്രഹങ്ങളും അനുകൂലമായി നിലനിൽക്കില്ല എന്നാണ് പറയപ്പെടുന്നത്‌.

';

എണ്ണ

എണ്ണ താഴെ വീഴുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് കുടുംബത്തിൽ കലഹത്തിനും അസ്വാരസ്യങ്ങൾക്കും കാരണമാകുമെന്ന് പറയപ്പെടുന്നു. ഇത് ഒഴിവാക്കാൻ എണ്ണ നിലത്ത് വീണാല്‍ ഒരു തുണി ഉപയോഗിച്ച് അത് വൃത്തിയാക്കുക.

';

അരി

മതഗ്രന്ഥങ്ങളിൽ അരിയെ പവിത്രമായ ഭക്ഷണമായി കണക്കാക്കുന്നു. അത് കൈയിൽ നിന്ന് വീഴുന്നത് അസുഖകരമായ വാർത്തകളുടെ സൂചനയായി കണക്കാക്കപ്പെടുന്നു. അരിയുടെ പ്രാധാന്യം കണക്കിലെടുത്ത് അത് കൈയിൽ നിന്ന് വീഴാൻ അനുവദിക്കരുത്. അരി വീഴുന്നത് സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നതായും പറയപ്പെടുന്നു.

';

പാല്‍

കൈയിൽ നിന്ന് പാൽ വീഴുന്നതും ശുഭമല്ല. അതായത്, ഇത്തരത്തില്‍ പാല്‍ കൈയില്‍ നിന്ന് വീഴുന്നത് സന്താനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ലക്ഷണമായി കണക്കാക്കുന്നു. എന്നാല്‍, അടുപ്പിലോ ഗ്യാസിലോ പാൽ വീണാൽ അത് ഐശ്വര്യമായി കരുതുന്നു.

';

പഞ്ചസാര

പഞ്ചസാര താഴെ വീഴുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, പഞ്ചസാര വീഴുന്നത് കുടുംബത്തില്‍ ഉടന്‍ മോശം വാര്‍ത്തകള്‍ ലഭിക്കും എന്നതിന്‍റെ അടയാളമാണ്. പഞ്ചസാരയെ പ്രസാദമായും കാണുന്നു, അതിനാൽ അത് വീഴുന്നത് തീർച്ചയായും അശുഭകരമാണ്.

';

കണ്ണാടി

കൈയിൽ നിന്ന് താഴെ വീഴുന്നതും പൊട്ടുന്നതും അശുഭകരമായി കണക്കാക്കപ്പെടുന്നു. കാരണം അത് ആത്മാവിന്‍റെ പ്രതിഫലനം കാണിക്കുന്നു. ജ്യോതിഷമനുസരിച്ച്, കണ്ണാടി തകരുന്നത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്.

';

VIEW ALL

Read Next Story