ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ അധികം അറിയപ്പെടാത്ത ചില വസ്‌തുതകളും ഗുണങ്ങളുമാണ്‌ ഇവിടെ പറയുന്നത്‌.

';


ഹനുമാന്‍ ചാലിസ രചിച്ചത്‌ പ്രശസ്‌ത കവിയായ തുളസീദാസ്‌ ആണ്‌. നാല്‍പത്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ഉള്ളത്‌.

';


വിശ്വാസമില്ലാത്തവർക്ക് ഭ​ഗവാനെ കാണുവാൻ സാധിക്കുകയില്ല എന്ന് തുളസീദാസിനെ ചക്രവർത്തി തുറങ്കിലടച്ചു. അവിടെ നിന്നാണ് അദ്ദേഹം ഹനുമാന്‍ ചാലിസയിലെ അത്ഭുത ശ്ലോകങ്ങള്‍ എഴുതി തുടങ്ങിയതെന്ന് പറയപ്പെടുന്നത്‌.

';


പ്രഭാതത്തില്‍ കുളികഴിഞ്ഞ്‌ മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന്‌ ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാൻ.

';


ഐതീഹ്യങ്ങള്‍ പറയുന്നത്‌ ശനീദേവന്‌ ഹനുമാനെ ഭയമാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും.

';


രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം.

';


ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌ വിശ്വാസം.

';


സങ്കടമോചകനായ ഹനുമാൻ ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീക്കുമെന്നാണ് പറയപ്പെടുന്നത്.

';


പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആ ദിവസം മികച്ചതാകും.

';


തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത്‌ ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം.

';


ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെയും നവീകരിക്കാന്‍ ഹനുമാന്‍ ചാലിസ സഹായിക്കും. ചാലിസയില്‍ നിന്നും രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.

';

VIEW ALL

Read Next Story