മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കല്ലേ... ഗുണങ്ങൾ ഏറെ
മുട്ടയിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ ദിവസവും മുട്ട കഴിക്കുന്നതിലൂടെ ലഭിക്കും.
പോഷക സമൃദ്ധമായ ഭക്ഷണമാണ് മുട്ടയെങ്കിലും മുട്ട കഴിക്കുന്ന കാര്യത്തിൽ ഇപ്പോഴും ആളുകൾക്ക് സംശയമാണ്. മഞ്ഞക്കരു കഴിച്ചാൽ എന്തൊക്കെയോ ദോഷമുണ്ടാകും എന്ന് കരുതി ഇത് ഒഴിവാക്കുന്നവരും ഉണ്ട്.
എന്നാൽ നിങ്ങൾക്കറിയാമോ ഈ മഞ്ഞക്കരുവിൽ ഒളിഞ്ഞിരിക്കുന്നത് എത്ര വിറ്റാമിനുകളാണെന്ന്...
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും ഉത്തമം
മുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി കാൽസ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാ
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിന്റെ ആരോഗ്യത്തിന് സൂപ്പറാണ്.
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെ എല്ലുകളുടേയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് നല്ലതാണ്.
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി2 ചുവന്ന രക്താണുക്കളുടെ ഉത്പാദനം, കണ്ണുകൾ, നാഡീവ്യൂഹം എന്നിവയ്ക്ക് നല്ലതാണ്.
ഡോപാമൈൻ, സെറോടോണിൻ, തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സമന്വയത്തിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ ബി6 ന്‍റെ സജീവ രൂപമായ പിറിഡോക്സിൻ മുട്ടയുടെ മഞ്ഞക്കരുത്തിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 ക്ഷീണം, ബലഹീനത തുടങ്ങിയ ബുദ്ധിമുട്ടുകൾ അകറ്റും
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 9 ഗർഭിണികൾക്ക് ഏറെ പ്രധാനമായ പോഷകമാണ്
ഇത് ചർമ്മം തലമുടി നഖങ്ങൾ എന്നിവയുടെ ആരോഗ്യം നിലനിർത്താൻ സൂപ്പറാണ്
മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 8 പ്രത്യുല്പാദനത്തിന് ആവശ്യമായ വിറ്റാമിനാണ്