ഒരു ചൂൽ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ അതിനുപറ്റിയ ദിനം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
വീട് വൃത്തിയാക്കാൻ ഒരു ചൂൽ വാങ്ങുക എന്നത് സാധാരണമാണ്. അതുകൊണ്ടു തന്നെ നിങ്ങൾക്ക് ആഴ്ചയിൽ എപ്പോൾ വേണമെങ്കിലും ചൂല് വാങ്ങാം.
ഹൈന്ദവ പുരാണമനുസരിച്ച് ചൂലില്‍ ലക്ഷ്മീ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ചില ദിവസങ്ങളിൽ ചൂൽ വാങ്ങുന്നത് നല്ലതും എന്നാൽ ചില ദിവസം അത്ര നല്ലതുമല്ല.
അതുകൊണ്ട് നിങ്ങൾ ചൂല് വാങ്ങാൻ ആലോചിക്കുമ്പോൾ ഈ ദിവസം ആയിരിക്കണം എന്നത് ശ്രദ്ധിക്കുക. ആ ദിനങ്ങൾ ഏതൊക്കെ അറിയാം...
സനാതന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ചൂല് വാങ്ങാൻ ഏറ്റവും അനുകൂലമായ ദിവസങ്ങൾ എന്ന് പറയുന്നത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളാണ്
ഈ മൂന്ന് ദിവസങ്ങളിൽ ചൂൽ വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത് മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കും
ഒപ്പം വീട്ടിൽ പോസിറ്റീവ് എനർജി അലതല്ലും. ഈ ദിവസങ്ങളിൽ ചൂൽ വാങ്ങുന്നത് കുടുംബത്തിൽ ഐക്യത ഉണ്ടാക്കുകയും മുടങ്ങികിടന്ന ജോലികൾ പൂർത്തിയാക്കുകയും ചെയ്യും.