Kartik Purnima 2023 Tips: ഹൈന്ദവ വിശ്വാസത്തില്‍ കാര്‍ത്തിക പൂർണിമയ്ക്ക് ഏറെ മഹത്വമാണ് ഉള്ളത്. 2023 നവംബർ 27 തിങ്കളാഴ്ച കാർത്തിക പൂർണിമ ആഘോഷിക്കുന്നു.

';


ഈ ദിവസം ദേവന്മാരുടെ പ്രാർത്ഥന പ്രകാരം ത്രിപുരാസുരൻ എന്ന അസുരനെ വധിച്ച് ഭഗവാന്‍ ശിവൻ ദേവന്മാരെ അസുര ഭീതിയില്‍ നിന്ന് രക്ഷിച്ചു എന്നാണ് വിശ്വാസം.

';


കാർത്തിക പൂർണിമ ദിവസം, പുണ്യനദികളിൽ കുളിക്കുകയും വൈകുന്നേരം വിളക്ക് കത്തിക്കുകയും ചെയ്യുന്നത് ഏറെ ശുഭമായി കണക്കാക്കുന്നു.

';


കാർത്തിക പൂർണിമ നാളിൽ സ്വീകരിക്കുന്ന ചില നടപടികൾ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുകയും നിങ്ങളുടെ ഭവനത്തില്‍ സമ്പത്ത് വര്‍ഷിക്കുകയും ചെയ്യും.

';

ആല്‍മരത്തെ പൂജിക്കുക

കാർത്തിക പൂർണിമ നാളിൽ ആല്‍മരത്തെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ആല്‍മര ചുവട്ടില്‍ പച്ച പാൽ കലക്കിയ വെള്ളം സമർപ്പിച്ച്, നെയ്യ് വിളക്ക് കത്തിച്ച് 7 തവണ പ്രദക്ഷിണം ചെയ്യുക.

';

ലക്ഷ്മീ ദേവിയെ ആരാധിക്കാം

കാർത്തിക പൂർണിമ രാത്രിയിൽ ലക്ഷ്മീ ദേവിയെ യഥാവിധി ആരാധിക്കുക. ലക്ഷ്മി ദേവിക്ക് പായസമോ വെളുത്ത മധുരപലഹരമോ സമര്‍പ്പിക്കുക.

';

തുളസി പൂജ

തുളസി ആരാധനയ്ക്ക് കാർത്തിക മാസത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്. തുളസിയെ ആരാധിക്കുന്നത് വഴി ലക്ഷ്മി ദേവി പ്രസാദിക്കുന്നു. ഈ ദിവസം തുളസിയുടെ ചുവട്ടില്‍ നെയ്യ് വിളക്ക് കതിയ്ക്കാം

';

ചന്ദ്രന് വഴിപാട്

കാർത്തിക പൂർണിമ രാത്രിയിൽ ചന്ദ്രന് ജലം സമര്‍പ്പിക്കാം, ഇത് ചന്ദ്രദോഷം നീക്കി കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിറയ്ക്കും.

';

ശിവപൂജ

കാർത്തിക പൂർണിമ നാളിലാണ് ശിവൻ ത്രിപുരാസുരനെ വധിച്ചത്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നത് ചന്ദ്രദോഷത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ജീവിതത്തിലെ വിഷമതകൾ നീങ്ങുന്നു.

';

VIEW ALL

Read Next Story