കേരളത്തിലെ പേരുകേട്ട ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് പഴവങ്ങാടി മഹാഗണപതി ക്ഷേത്രം. തിരുവനന്തപുരം ജില്ലയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് അല്പം മാറി കിഴക്കേക്കോട്ടയിൽ സ്ഥിതി ചെയ്യുന്നു.
വയനാട് സുൽത്താൻ ബത്തേരിയിലാണ് ഈ ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണപതി വട്ടം എന്നും അറിയപ്പെടുന്നു. ശിവൻ, ശ്രീ അയ്യപ്പൻ, ഭഗവതി, സർപ്പങ്ങൾ എന്നിവരാണ് ഉപദേവതകൾ.
തൃശ്ശൂരിലെ കുന്നംകുളത്താണ് കക്കാട് മഹാഗണപതി ക്ഷേത്രം. തുമ്പിക്കൈ ഇടതുവശത്തേക്ക് തിരിച്ച മഹാഗണപതിയും വേട്ടക്കാരനായ ശിവനുമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ.
മണികണ്ഠേശ്വരം ശിവക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ശിവനും പാർവതിയുമാണ് പ്രധാനപ്രതിഷ്ഠകളെന്നാലും ഉപദേവനായ ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്.
പാലക്കാട് കൽപ്പാത്തിയിലുള്ള ഗണപതി ക്ഷേത്രമാണ് ക്ഷിപ്ര ഗണപതി ക്ഷേത്രം. പേര് സൂചിപ്പിക്കുന്നത് പോലെ ഉടനടി പ്രാർത്ഥനകൾക്ക് മറുപടി ലഭിക്കുമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.
സ്വാതി തിരുനാൾ മഹാരാജാവ് പണികഴിപ്പിച്ച മനയാണ് സൂര്യകാലടി മന. ഇവിടത്തെ ഗണപതി ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കോട്ടയം മീനച്ചിലാറ്റിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷത്രമാണ് ഇന്ത്യനൂർ ഗണപതി ക്ഷേത്രം. ശിവ ക്ഷേത്രമാണെങ്കിലും ഉപദേവനായ ഗണപതിക്കാണ് ഇവിടെ പ്രാധാന്യം.
പത്തനംതിട്ട ജില്ലയിൽ പമ്പാനദികരയിൽ സ്ഥിതിചെയ്യുന്നു. പമ്പാനദിയിൽ കുളിച്ച് പിതൃതർപ്പണവും കഴിഞ്ഞെത്തുന്ന അയ്യപ്പഭക്തർ, നീലിമല കയറ്റത്തിനുമുമ്പ് ഈ ഗണപതിയെ തൊഴുത് നാളികേരമുടയ്ക്കുന്നത് ഒരു ആചാരമാണ്.