Vastu for Tulsi

ഔഷധസസ്യങ്ങളുടെ രാജ്ഞിയായ തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്. ഹൈന്ദവ വിശ്വാസത്തില്‍ തുളസിച്ചെടിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്.

Jan 15,2024
';

തുളസി പ്രാധാന്യം

പൂജകള്‍ക്കും ചടങ്ങുകള്‍ക്കും തുളസി അഭിഭാജ്യ ഘടകമാണ്. കേരളത്തിലെ മിക്ക ഹൈന്ദവ ഗൃഹങ്ങളിലും മുറ്റത്ത്‌ ഒരു തുളസിത്തറ സാധാരണമാണ്.

';

വിശ്വാസം

മഹാലക്ഷ്മി തുളസിയായി ജനിച്ചു എന്നാണ് ഐതീഹ്യം. ശുദ്ധമായി വേണം തുളസിയെ സമീപിക്കാൻ. വലതു കൈകൊണ്ട് മാത്രമേ തുളസിയില നുള്ളിയെടുക്കാൻ പാടുള്ളൂ, നഖം ഉപയോഗിച്ച് അടര്‍ത്തിയെടുക്കാന്‍ പാടില്ല.

';

തുളസി നടുന്നത്...

വാസ്തു പ്രകാരം തുളസി വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട്ടിൽ ഒരു തുളസി നട്ടു വളര്‍ത്തുന്നത് കുടുംബത്തിന് ഐശ്വര്യവും ഐക്യവും സന്തോഷവും നൽകുന്നു.

';

തുളസി നടേണ്ട ദിശ

കിഴക്ക് ദിശയിലേയ്ക്ക് വേണം തുളസി നടുവാന്‍.ബാൽക്കണിയിലോ ജനാലയ്ക്കരികിലോ വടക്ക് അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയില്‍ സ്ഥാപിക്കാം.

';

തുളസി നടുമ്പോള്‍

തുളസി ചെടിക്ക് നല്ല സൂര്യപ്രകാശം ലഭിക്കണം. തുളസിയുടെ സമീപത്ത് ചൂലുകൾ, ചെരിപ്പുകൾ, ചവറ്റുകുട്ടകൾ എന്നിവ പാടില്ല. ചെടിയ്ക്ക് ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിക്കണം.

';

നെഗറ്റീവ് എനർജി

വീട്ടിൽ തുളസി നടുന്നതിലൂടെ നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വർദ്ധിക്കുകയും ചെയ്യും.

';

രോഗ ശമനത്തിന്

ജലദോഷം പോലുള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. തുളസിയുടെ ചികിത്സാഗുണങ്ങള്‍ സവിശേഷമാണ്.

';

സാമ്പത്തിക സ്ഥിതി

വീട്ടില്‍ ഒരു തുളസിച്ചെടി ഉണ്ടായിരിയ്ക്കുന്നത് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായകമാണ്.

';

VIEW ALL

Read Next Story