ഇന്ത്യയിൽ ജീവിച്ചിരുന്ന തത്വചിന്തകനും രാഷ്ട്ര നയതന്ത്രജ്ഞനുമായിരുന്നു ചാണക്യൻ.
നമ്മുടെ ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന നിരവധി പാഠങ്ങൾ അദ്ദേഹത്തിന്റെ ചാണക്യനീതിയിൽ പരാമർശിച്ചിരിക്കുന്നു.
ഒരു വ്യക്തി ചില സ്ഥലങ്ങളിൽ താമസിക്കാൻ പാടില്ലെന്നും താമസിച്ചാൽ കഷ്ടതകൾ മാത്രമേ സമ്മാനിക്കൂവെന്നും അദ്ദേഹം പറയുന്നു.
ബഹുമാനം ലഭിക്കാത്ത നാട് താമസത്തിന് അനുയോജ്യമല്ല. നാട്ടുക്കാരുടെ അനാദരവ് ആത്മവിശ്വാസത്തെ തകർക്കും. ബഹുമാനം ലഭിക്കാത്ത ഇടത്ത് താമസിക്കുന്നത് വ്യക്തി ജീവിതത്തെയും തൊഴിൽ ജീവിതത്തെയും ദോഷകരമായി ബാധിച്ചേക്കാം.
വരുമാനം ഇല്ലാത്ത സ്ഥലം താമസിക്കാൻ തിരഞ്ഞെടുക്കരുതെന്ന് ചാണക്യൻ പറയുന്നു. അത്തരം സ്ഥലത്ത് അതിജീവനം അസാധ്യമാണ്.
സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത ഇടങ്ങളിൽ താമസിക്കരുത്, ഒറ്റപ്പെട്ട് പോകും. അത്യാവശ്യഘട്ടങ്ങളിൽ സഹായിക്കാൻ ആരുമില്ലെങ്കിൽ കാര്യങ്ങൾ സങ്കീർണ്ണമായേക്കാം.
ആവശ്യകതകള്‍ക്കനുസരിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കാൻ, ചുറ്റുപാടും സംഭവിക്കുന്നത് അറിയാൻ ഏതെങ്കിലും മാധ്യമം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, വിവരശേഖരണം സാധ്യമല്ലാത്ത ഇടങ്ങളിൽ താമസിക്കരുതെന്ന് ചാണക്യൻ പറയുന്നു.
ഭയമോ ജീവന് ഭീഷണിയോ ഉള്ള സ്ഥലത്ത് ഒരിക്കലും താമസിക്കരുത്. സാമൂഹികമായി ക്രമസമാധാനം പാലിക്കാത്ത സ്ഥലത്ത് ഒരിക്കലും താമസിക്കരുതെന്ന് ചാണക്യന്‍ പറയുന്നു.
നിസ്വാര്‍ത്ഥരായ ആളുകൾക്കൊപ്പമാണ് താമസിക്കേണ്ടത്. അല്ലാത്തപക്ഷം ജീവിതം കഠിനമാകും. സ്വാര്‍ത്ഥതയുള്ള ആളുകളുടെ കൂടെ ഒരിക്കലും ജീവിക്കരുതെന്ന് ചാണക്യൻ പറയുന്നു.