മുട്ട ബജി

എല്ലാവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് മുട്ട ബജി. ചുരുങ്ങിയ സാധനങ്ങൾ കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഇതൊരു അടിപൊളി നാലുമണി പലഹാരമാണ്.

Zee Malayalam News Desk
Mar 12,2024
';

ആവശ്യമായ സാധനങ്ങൾ

ഇതിന് പ്രധാനമായി വേണ്ടത് പുഴുങ്ങിയ മുട്ട, കടലപ്പൊടി, പുഴുങ്ങിയ ഉരുള്കിഴങ്ങ്, പച്ചമുളക്, സവാള, മഞ്ഞൾ പൊടി, മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പെരും ജീരകം പൊടി, ഉപ്പ്, കുരുമുളക്, വെള്ളം

';

തയ്യാറാക്കുന്ന വിധം

കടലപ്പൊടി ആവശ്യത്തിന് എടുക്കുക. ശേഷം അതിലേക്ക് മുളക് പൊടി, ഉപ്പ്, പെരുംജീരകം പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മികസ് ചെയ്ത് മാറ്റി മൂടി വെക്കുക.

';

ഉരുളക്കിഴങ്ങ്

സവാള ചെറുതായി അരിഞ്ഞത്, പച്ച മുളക് ചെറുതായി അരിഞ്ഞത് എന്നിവ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലിട്ട് നന്നായി വാട്ടുക. അതിലേക്ക് അൽപ്പം മഞ്ഞൾ പൊടിയും ഉപ്പും ചേർക്കുക. ശേഷം പുഴുങ്ങിയ ഉരുളക്കിഴങ്ങും ചേർത്ത് നന്നായി മിക്സ് ചെയ്യുക.

';

മുട്ട

പുഴുങ്ങിയ മുട്ട രണ്ടായി മുറിക്കുക. അതിലൊരു ഭാ​ഗം എടുക്കുക. ഉരുളക്കിഴങ്ങ് മിശ്രിതം അൽപ്പം എടുത്ത് അത് മുട്ട കഷ്ണത്തിന് ചുറ്റും പൊതിയുകയോ അതിന് മുകളിൽ വെക്കുകയോ ചെയ്യുക. അങ്ങനെ ഓരോ മുട്ടയും ചെയ്യുക.

';

മാവ്

ശേഷം ഈ മുട്ട മാവിൽ മുക്കി നല്ല ചൂടുള്ള എണ്ണയിലേക്കിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക. എണ്ണ ചൂടയതിന് ശേഷം മാത്രമേ മുട്ട അതിലേക്ക് ഇടാവൂ. അല്ലെങ്കിൽ പൊട്ടി പോകാൻ സാധ്യതയുണ്ട്. ഇങ്ങനെ ഓരോ മുട്ട ബജിയും തയ്യാറാക്കുക. നല്ല ചൂടുള്ള മുട്ട ബജി തയ്യാറായി കഴിഞ്ഞു.

';

VIEW ALL

Read Next Story