"പ്രായമാകുന്നുവെന്ന" തോന്നൽ എല്ലാവരുടെയും ഉള്ളിൽ ചെറിയ ഒരു ഭീതി ഉളവാക്കാറുണ്ട്. വാർദ്ധക്യത്തെ നാമെല്ലാവരും ഭയപ്പെടുന്നു.
പ്രായമാകുക എന്നത് നമ്മുടെ ദൈനംദിന ശീലങ്ങളെയും ജീവിതശൈലിയേയും ഒരു പരിധിവരെ ആശ്രയിച്ചിരിക്കുന്നു. ചിലർ സമയത്തിന് മുൻപ് വാർദ്ധക്യത്തിൽ എത്തുന്നു
അനാരോഗ്യകരമായ ദൈനംദിന ശീലങ്ങള്‍ സാധാരണയേക്കാൾ വേഗത്തിൽ പ്രായമാകുന്നതിലേയ്ക്ക് നയിക്കുന്നു.
വശം ചെരിഞ്ഞു കിടന്നുരങ്ങുന്നവര്‍ക്ക് മുഖത്ത് ചുളിവുകള്‍ ഉണ്ടാകാം. ഇത് ക്രമേണ ചര്‍മ്മത്തിന് അധികം പ്രായം തോന്നിപ്പിക്കുന്ന അവസ്ഥയിലേയ്ക്ക് എത്തിയ്ക്കും.
അധികം സൂര്യപ്രകാശം ഏല്‍ക്കുന്നത് ചർമ്മത്തിന് നല്ലതല്ല, ഇത് ചര്‍മ്മത്തില്‍ ചുളിവുകൾക്ക് കാരണമാകുകയും വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ പ്രകടമാവുന്നത് വേഗത്തിലാക്കുകയും ചെയ്യും.
സൺസ്ക്രീനിന്റെ സ്ഥിരമായ ഉപയോഗം ഏകദേശം 20 ശതമാനം സൂര്യരശ്മികളെ തടയും. ഇത് ചര്‍മ്മത്തിന്റെ ആട്രോഗ്യം സംരക്ഷിക്കുന്നു.
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരമാണ്. പുകവലിയും മദ്യം കഴിക്കുന്നതും വാർദ്ധക്യത്തെ വേഗത്തിലാക്കും.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും പഞ്ചസാരയുടെ അമിത ഉപഭോഗവും നിങ്ങളെ വേഗത്തിൽ വാർദ്ധക്യത്തി ലെത്തിക്കും
ഇന്ന് ആളുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് പ്രതിദിനം ആറ് മണിക്കൂറിലധികം ചെലവഴിക്കുന്നു. ഇത് ചർമ്മകോശങ്ങളെ ബാധിക്കുകയും കോശങ്ങൾ ചുരുങ്ങാൻ ഇടയാക്കുകയും ചെയ്യും.