ഇന്ന് പലരും അവരുടെ ഡയറ്റിന്റെ ഭാഗമാക്കി മാറ്റിയ ഒരു പാനീയമാണ് ഒട്ടേറെ ഔഷധഗുണമുള്ള മഞ്ഞൾ പാൽ. രോഗപ്രതിരോധശേഷിക്കും കീടാണുക്കളെ നശിപ്പിക്കുന്നതിനുമുള്ള മഞ്ഞളിന്റെ പങ്ക് വലുതാണ്.
നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു ഭക്ഷണ പദാർഥമാണ് പാൽ. പാലും മഞ്ഞളും കൂടി ചേര്‍ക്കുമ്പോള്‍ പോഷകങ്ങളും രോഗപ്രതിരോധ ശേഷിയും ലഭിക്കുന്നതാണ്. മഞ്ഞൾ പാലിൻ്റെ ഗുണങ്ങൾ നോക്കാം.
മഞ്ഞളിലടങ്ങിയ കുർക്കുമിൻ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് സന്ധിവാതവും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
ആൻ്റി-ഓക്സിഡൻ്റുകളാൽ പേരുകേട്ട മഞ്ഞൾപാൽ പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ പോരാടാൻ ശരീരത്തിനെ ഒരുക്കുകയും ചെയ്യുന്നു.
മഞ്ഞളും പാലും സംയോജിപ്പിക്കുന്നത് ബൈലിൻ്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും, ദഹനത്തെ സഹായിക്കുകയും, വയറുവേദന, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു.
മഞ്ഞൾ ചേർത്ത ചൂട് പാൽ കുടിക്കുന്നത് ശരീരത്തെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും സമ്മർദ്ദം അകറ്റി ഉറക്കമില്ലായ്മയുടെ പ്രശ്‌നം ഇല്ലാതാക്കുകയും ചെയ്യുന്നു.
മഞ്ഞളിലുള്ള കുർക്കുമിന് ആൻ്റി - കാൻസർ ഗുണങ്ങളുണ്ടാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കാൻസർ എന്ന മഹാരോഗത്തെ പ്രതിരോധിക്കാൻ സഹായിക്കുമെന്നും കരുതുന്നു.
പിത്തസഞ്ചിയിൽ പ്രശ്നമുള്ളവരും രക്തം നേർപ്പിക്കുന്നതിന് മരുന്ന് കഴിക്കുന്നവരും മഞ്ഞൾപാൽ കുടിക്കുന്നത് ഒഴിവാക്കുകയോ ആരോഗ്യവിദഗ്ധരെ സമീപിക്കുകയോ ചെയ്യണം. പിത്തരസം ഉത്പാദനത്തിലും രക്തം നേർപ്പിക്കുന്നതിലും കാരണമായേക്കാം എന്നതിനാലാണിത്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക