Amla

കാഴ്ച്ചയില്‍ കുഞ്ഞന്‍ എങ്കിലും പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. ഒരു മികച്ച ആന്‍റിഓക്സിഡന്‍റും ഒപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമവുമാണ് നെല്ലിക്ക.

Zee Malayalam News Desk
Dec 12,2023
';

ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കാം

വേനല്‍ക്കാലത്ത് മാത്രമല്ല, ലഭ്യമെങ്കില്‍ ഏത് കാലാവസ്ഥയിലും നെല്ലിക്ക കഴിയ്ക്കുന്നത് ഉത്തമമാണ്. ദിവസവും നെല്ലിക്ക കഴിയ്ക്കുന്നത് പല രോഗങ്ങളേയും ചെറുക്കാന്‍ സഹായകമാണ്.

';

നെല്ലിക്കയില്‍ പോഷകങ്ങൾ ധാരാളം

നെല്ലിക്കയില്‍ നല്ല അളവില്‍ വിറ്റാമിൻ സി, വിറ്റാമിൻ എ, ബി കോംപ്ലക്സ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

';

ഹൈപ്പർ അസിഡിറ്റി

ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ് നെല്ലിക്ക. നെല്ലിക്കാചൂർണം പശുവിൻ നെയ്യിൽ കലർത്തി കഴിച്ചാൽ ഹൈപ്പർ അസിഡിറ്റിയ്ക്ക് ശമനം ലഭിക്കും.

';

പ്രമേഹം നിയന്ത്രിക്കാന്‍ നെല്ലിക്ക ഉത്തമം

നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണ്.

';

മുടികൊഴിച്ചിലിന് നെല്ലിക്ക

മുടികൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളില്‍ ഒന്നാണ് നെല്ലിക്ക.

';

ലൈഗികജീവിതം മികച്ചതാക്കാന്‍ നെല്ലിക്ക

ലൈഗികജീവിതം സന്തോഷകരമാക്കും നെല്ലിക്ക. ലൈംഗിക ആസക്തിയുണ്ടാക്കുന്ന ഒരു ഫലം കൂടിയാണ് നെല്ലിക്ക.

';

നെല്ലിക്ക പുരുഷന്മാര്‍ കഴിക്കണം

നെല്ലിക്കയില്‍ അടങ്ങിയിരിയ്ക്കുന്ന വെറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യും. സ്ത്രീകള്‍ക്കും ഇത് ഉത്തമമാണ്.

';

നെല്ലിക്ക കഴിക്കാൻ പാടില്ലാത്ത ആളുകൾ

നെല്ലിക്ക തണുപ്പിക്കുന്ന സ്വഭാവമുള്ളതിനാൽ ചുമയും ജലദോഷവും ഉള്ളവർ നെല്ലിക്ക ഒഴിവാക്കണം. കൂടാതെ, സമീപ ഭാവിയില്‍ ഓപ്പറേഷന്‍ നടത്തേണ്ടവര്‍ നെല്ലിക്ക കഴിയ്ക്കരുത്.

';

VIEW ALL

Read Next Story