ഭക്ഷണക്രമവും വ്യായാമവും കൃത്യമായി പിന്തുടർന്നിട്ടും ശരീരഭാരം വർധിക്കുന്നത് നിഗൂഢമായി തോന്നാം. ഈ ശീലങ്ങളിൽ വലിയ മാറ്റമൊന്നും വരുത്താതെയും നിങ്ങളുടെ ശരീരഭാരം വർധിക്കുന്നുവെങ്കിൽ താഴെ പറയുന്ന കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക.
നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും മലീനമായ വായു ശ്വസിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകും. ഉയർന്ന തോതിലുള്ള മലിനീകരണവുമായി സമ്പർക്കം പുലർത്തുമ്പോൾ കലോറി കാര്യക്ഷമമായി കത്തിക്കാനുള്ള നിങ്ങളുടെ ശരീരത്തിൻ്റെ കഴിവിനെയാണ് ബാധിക്കുന്നത്.
ഭക്ഷണം ഒഴിവാക്കി തീവ്രമായി ഡയറ്റ് ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പലരും വിചാരിക്കുന്നത്. എന്നാൽ ഇങ്ങനെ പട്ടിണി കിടന്ന് തീവ്രമായി ഡയറ്റ് ചെയ്യുന്നത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യത കൂടുതലാണ്.
ടിവി, മൊബൈൽ എന്നിവ കണ്ട് രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ? ഇത് ശരീരഭാരം വർധിപ്പിക്കാൻ കാരണമായേക്കാം. കമ്പ്യൂട്ടർ, മൊബൈൽ എന്നിവയിൽ നിന്നുള്ള നീലവെളിച്ചം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുകയും ഇത് മൂലം ശരീരഭാരം വർധിക്കുകയും ചെയ്യാം.
ശരീരഭാരം നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിൽ നിർജ്ജലീകരണമുണ്ടാകുമ്പോൾ അത് വിശപ്പായി നമ്മൾ തെറ്റിധരിക്കുന്നു. വെള്ളം കുടിക്കുന്നതിന് പകരം നമ്മൾ ഭക്ഷണം കഴിച്ച് ശരീരഭാരം വർധിപ്പിക്കുന്നു.
ആൻ്റീഡിപ്രസ്രൻ്റുകൾ, സ്റ്റിറോയ്ഡ്സ് എന്നിവയുടെ പാർശ്വഫലം മൂലം ശരീരഭാരം അനിയന്ത്രിതമായി വർധിക്കാൻ കാരണമാകും. അമിതമായി ഇവ ശരീരത്തിലേക്ക് എത്തുന്നത് ദോഷകരമായി ബാധിക്കും.
വൃത്തിയായി ശരീരത്തെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ഇത് അമിതമായാൽ ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. ആൻ്റീബാക്ടീരിയൽ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം ശരീരത്തിന് ആവശ്യമായ അണുക്കളുടെ ബാലൻസ് നഷ്ടപ്പെടുത്തിയേക്കാം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.