കിടക്കും മുമ്പ് കുറച്ച് സമയം പാദം മസാജ് ചെയ്യൂ; അത്ഭുതപ്പെടുത്തും ഈ ഗുണങ്ങൾ
പാദം നാഡി സംഗമ കേന്ദ്രമാണ്. അതു കൊണ്ടു തന്നെ കിടക്കാന്‍ നേരം പാദത്തിനടിയില്‍ അല്‍പനേരം മസാജ് ചെയ്യുന്നത്, പ്രത്യേകിച്ചും അല്‍പം എള്ളെണ്ണയോ വെളിച്ചെണ്ണയോ പുരട്ടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. ഇത് ചെയ്യുന്നത് കൊണ്ട് എന്തെല്ലാം ഗുണം ലഭിയ്ക്കും എന്നറിയാം.
ഉറങ്ങുന്നതിന് മുന്‍പ് അല്‍പം എണ്ണ ഉപയോഗിച്ച് ( ഒലിവ് ഓയില്‍) പാദങ്ങള്‍ മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
കിടക്കാന്‍ നേരത്തുള്ള പാദം മസാജ് മൈഗ്രേന്‍, തലവേദന പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന് കൂടിയാണ്. ഇതുപോലെ തന്നെ സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളും വേദനകളുമെല്ലാം മാറാന്‍ ഇതേറെ ഉത്തമമാണ്.
കിടക്കാന്‍ നേരത്ത് പാദം മസാജ് ചെയ്യുന്നത് കൊണ്ട് സ്‌ട്രെസ് കുറയ്ക്കാനും ഇതുവഴി നല്ല ഉറക്കം ലഭിയ്ക്കാനും സഹായിക്കും. ഡിപ്രഷന് പരിഹാരം കാണുന്നതിനും ഇത്തരത്തില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.
കാലിനടിയിലും പാദത്തിലും കിടക്കാന്‍ നേരം മസാജ് ചെയ്യുന്നത് വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഉപ്പുറ്റി വിണ്ടു പൊട്ടുന്നതു തടയുവാനും ഇതേറെ ഗുണം ചെയ്യും.
ബിപി കുറയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് പാദ മസാജിംഗ്. അതുപോലെ ഇവ ഓക്‌സിജന്‍ പ്രവാഹവും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കും. കാലിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതിനാല്‍ കാല്‍ തരിയ്ക്കുക പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.