മത്തങ്ങ വിത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം
മത്തങ്ങ വിത്തുകൾ പോഷകങ്ങളാൽ സമ്പന്നമാണ്. മഗ്നീഷ്യം, സിങ്ക്, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു.
മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
മത്തങ്ങ വിത്തിൽ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി മികച്ചതാക്കാൻ സഹായിക്കുന്നു.
മത്തങ്ങ വിത്തുകളിൽ ഒമേഗ3, ഒമേഗ6 തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
മത്തങ്ങ വിത്തുകൾ സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് പേശികൾക്ക് ഗുണം ചെയ്യുന്നു.
വിറ്റാമിൻ ഇ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റി ഓക്സിഡന്റുകൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
മത്തങ്ങ വിത്തുകളിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ഗുണം ചെയ്യുന്നു. കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.