മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!
ഒരു ദിവസം ചായ കുടിക്കാതിരിക്കുക എന്നത് ചിന്തിക്കാൻ പോലും പലർക്കും കഴിയില്ല.
ചായകൾ പലതരമാണല്ലോ? കട്ടൻ ചായ, ഇഞ്ചി ചായ, ഗ്രീൻ ടീ എന്നിങ്ങനെ നിരവധിയുണ്ട്. അതും പഞ്ചസാര ചേർത്തും തേൻ ചേർത്തും കുടിക്കുന്നവരുമുണ്ട്
ചില ആളുകളുണ്ട് അവർക്ക് പ്രിയം കട്ടൻ തന്നെയാണ്. ഇതിന് നിരവധി ഗുണങ്ങൾ ഉണ്ട് എന്നത് മറ്റൊരു സത്യമാണ് കേട്ടോ
കട്ടൻ ചായ ഉന്മേഷം പ്രധാനം ചെയ്യും എന്നതുപോലെ മുടി വളരാനും മുഖക്കുരു മാറ്റാനും നല്ലതാണെന്ന് എത്രപേർക്കറിയാം...
അതെ മുടി കൊഴിച്ചിൽ മാറ്റാനും മുടിക്ക് തിളക്കം ഉണ്ടാക്കാനും കട്ടൻ ചായ നല്ലതാ
അതുപോലെ മുടി വളരാനും താരൻ അകറ്റാനും സഹായിക്കുന്ന വിറ്റാമിൻ ഇയും അയേണും ചായപ്പൊടിയിലുണ്ട്
കട്ടൻ ചായ പഞ്ചസാര ഇടാതെ വേണം കുടിക്കാൻ അതുപോലെ മുടിയിൽ പുരട്ടുമ്പോഴും പഞ്ചസാര വേണ്ട
തയാറാക്കിയ കട്ടൻ ചായ ഒരു സ്പ്രേ ബോട്ടിലിലാക്കിയ ശേഷം മുടിയിൽ സ്പ്രേ ചെയ്യാം. ശേഷം ഒരു 20 മിനിട്ടു കഴിഞ്ഞിട്ട് കഴുകുക
ചർമത്തിനും മുഖക്കുരു അകറ്റുന്നതിനും കട്ടൻ ചായയിൽ തേനൊഴിച്ചു കുടിക്കുന്നത് നല്ലതാണ്
ഇത് ത്വക്കിന് നിറം നൽകുന്നതിനും അതുപോലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ത്വക്കിനെ സംരക്ഷിക്കുന്നതിനും സൂപ്പറാണ്