Blood Circulation Diet

രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Apr 12,2024
';

ഇലക്കറികൾ

ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികളിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

മത്സ്യം

സാൽമൺ, അയല, മത്തി എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു.

';

സിട്രസ് ഫ്രൂട്ട്സ്

ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട്, നാരങ്ങ എന്നിവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യം മികച്ചതാക്കുന്നു.

';

ബെറി

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവയിൽ ഫ്ലേവനോയ്ഡുകൾ എന്ന് വിളിക്കപ്പെടുന്ന ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.

';

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

';

നട്സ്

ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ്, ചിയ വിത്തുകൾ എന്നിവ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

';

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിൻ എന്ന സംയുക്തം രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

';

ഇഞ്ചി

ഇഞ്ചി രക്തയോട്ടം വർധിപ്പിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

VIEW ALL

Read Next Story