Niacinamide For Skin

സെലിബ്രിറ്റികളുടെ ചർമ്മരഹസ്യം..! വിറ്റാമിൻ ബി3 മാജിക്; നിയാസിനമൈഡ് ​ഗുണങ്ങൾ ഇതാ...

Karthika V
Feb 25,2026
';

കറുത്ത പാടുകൾ

നിയാസിനമൈഡ് അഥവാ വിറ്റാമിൻ ബി3 ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ അമിതമായ മെലാനിൻ ഉൽപ്പാദനം നിയന്ത്രിക്കാൻ സഹായിക്കും. ഇത് മുഖത്തെ കറുത്ത പാടുകൾ, കുരുക്കൾ വന്ന പാടുകൾ, സൂര്യപ്രകാശം മൂലമുണ്ടാകുന്ന മങ്ങൽ എന്നിവ കുറയ്ക്കും.

';

സുഷിരം

നിയാസിനമൈഡ് ഉപയോ​ഗിക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത് സുഷിരങ്ങളിലെ അഴുക്കും എണ്ണമയവും അടിഞ്ഞുകൂടുന്നത് തടയുന്നു. അതുവഴി സുഷിരങ്ങൾ കുറച്ച് ചർമ്മം കൂടുതൽ മിനുസമുള്ളതാക്കുന്നു.

';

എണ്ണമയം

എണ്ണമയമുള്ള ചർമ്മക്കാർ നിയാസിനമൈഡ് ഉപയോ​ഗിക്കുന്നത് നല്ലതാണ്. ഇത് സെബം ഉത്പാദനം സന്തുലിതമാക്കുന്നു. അതിലൂടെ മുഖക്കുരു വരുന്നത് ഒരു പരിധിവരെ തടയാനാകും.

';

സ്കിൻ ബാരിയർ

ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതാണ് 'സെറാമൈഡുകൾ'. നിയാസിനാമൈഡ് ഉപയോ​ഗിക്കുന്നത് സെറാമൈഡുകൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ഇത് ചർമ്മം വരണ്ടുപോകാതെ സംരക്ഷിക്കും.

';

പ്രായമാകൽ ലക്ഷണങ്ങൾ

കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നതാണ് വിറ്റാമിൻ ബി3. ഇത് ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ ഇത് സഹായിക്കും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story