ചാണക്യ നീതി: ഈ മൂന്ന് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയാൽ മാത്രം വിവാഹം!
ഭാര്യഭർതൃ ബന്ധം വളരെ പവിത്രവും പാവനവുമാണ്. ആ ബന്ധത്തിന്റെ അടിത്തറ ഇളകിക്കഴിഞ്ഞാല് പിന്നെ അതില്‍ സന്തോഷവും സമാധാനവും ഉണ്ടാകില്ല.
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം അചഞ്ചലമായി നിലനില്ക്കാന് ചാണക്യന് ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. ചാണക്യനീതിയിൽ വിവാഹത്തിന് മുമ്പ് ഭാവി പങ്കാളിയോട് മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചിരിക്കണമെന്ന് പറയുന്നു. അതിൽ തൃപ്തികരമായ ഉത്തരം ലഭിച്ചതിന് ശേഷം മാത്രം വിവാഹത്തിന് സമ്മതം നല്‍കുക. അല്ലെങ്കില്‍ ആ ബന്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തകരാന്‍ തുടങ്ങും.
ചാണക്യനീതി അനുസരിച്ച്, വിവാഹത്തിന് മുമ്പ് നിങ്ങളുടെ ഭാവി ജീവിത പങ്കാളിയുടെ പ്രായം അറിയുക. ഭാര്യാഭര്ത്താക്കന്മാര്ക്ക് പരസ്പരം പ്രായത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
വിവാഹത്തിന് മുമ്പ് നിങ്ങളുടെ ഭാവി ജീവിത പങ്കാളിക്ക് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തണം. ഇല്ലെങ്കില്‍ ഭാവിയില്‍ അത് പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഒരു കാര്യം ഓര്‍ക്കുക, വിവാഹത്തിന് ശേഷവും നിങ്ങളുടെ പങ്കാളിക്ക് അസുഖമുണ്ടാകാം. അങ്ങനെയെങ്കില്‍ ആ സമയം അവരോടൊപ്പം നില്‍ക്കേണ്ടത് നിങ്ങളുടെ കടമയാണ്. ആ ഘട്ടത്തില്‍ നിങ്ങള്‍ക്ക് അവരെ ഉപേക്ഷിക്കാന്‍ കഴിയില്ല.
ചാണക്യനീതിയുടെ അഭിപ്രായത്തില്‍, നിങ്ങളുടെ ഭാവി ജീവിത പങ്കാളിക്ക് മുമ്പ് എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്ന് അറിയേണ്ടത് പ്രധാനമാണ്. അവരുടെ ഭൂതക്കാലം മനസ്സിലാക്കി വേണം അവരെ കൂടെ കൂട്ടാൻ.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.