Chanakya Niti

ചാണക്യ നീതി; ഇത്തരം രീതിയിൽ സമ്പാദിക്കുന്ന പണം ഒരിക്കലും നിലനിൽക്കില്ല!

Zee Malayalam News Desk
Nov 13,2024
';

ചാണക്യൻ

ബിസി മൂന്നാം നൂറ്റാണ്ടിനും എ.ഡി മൂന്നാംനൂറ്റാണ്ടിനും ഇടയില്‍ ജീവിച്ചിരുന്ന നയതന്ത്രജ്ഞനും തത്വചിന്തകനുമായിരുന്നു ചാണക്യന്‍. അദ്ദേഹം അന്നു പറഞ്ഞ കാര്യങ്ങളും ഇന്നത്തെ കാലത്ത് വളരെ പ്രസക്തമാണ്.

';

ചാണക്യ നീതി

ഏതൊരു വ്യക്തിക്കും നല്ലൊരു ജീവിതത്തിനായി സമ്പത്ത് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ചാണക്യനീതിയില്‍ പണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. ചില വഴികളിലൂടെ സമ്പാദിക്കുന്ന പണം അവർക്ക് ഉപകരിക്കില്ലെന്ന് ചാണക്യൻ പറയുന്നു.

';

തെറ്റായി സമ്പാദിക്കുന്നത്

മറ്റുള്ളവരെ ചതിച്ചോ മോഷ്ടിച്ചോ പണം സമ്പാദിക്കുന്നയാൾ ദരിദ്രനാകാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് ചാണക്യന്‍ പറയുന്നു. തെറ്റായി സമ്പാദിച്ച പണം അല്‍പകാലത്തേക്ക് സന്തോഷം നല്‍കുമായിരിക്കും, എന്നാലും ഭാവിയില്‍ അത് നിങ്ങൾക്ക് ദുഖമായി തീരും.

';

മോഷണം

മോഷ്ടിച്ച സമ്പാദ്യം ഒരു വ്യക്തിക്ക് കഷ്ടതകളുണ്ടാക്കുന്നു, അതുമൂലം നിങ്ങളുടെ നാശവും ആരംഭിക്കും. ജീവിതത്തില്‍ ശരിയായ പാത പിന്തുടരുന്നതിലൂടെ മാത്രമേ ഒരു വ്യക്തിക്ക് അഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.

';

വഞ്ചന

ചാണക്യന്റെ അഭിപ്രായത്തില്‍ വഞ്ചനയിലൂടെ പണം സമ്പാദിക്കുന്ന ഒരു വ്യക്തി ഒരിക്കലും ഗുണം പിടിക്കില്ല. അവരെയും കുടുംബാംഗങ്ങളെയും ആരും എവിടെയും ബഹുമാനിക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ ആ വ്യക്തിയുടെ ജീവിതവും നശിപ്പിക്കപ്പെടുന്നു.

';

ചൂതാട്ടം

മറ്റുള്ളവരെ പറ്റിച്ചോ കൊള്ളയടിച്ചോ ചൂതാട്ടത്തിലൂടെയോ സമ്പാദിക്കുന്ന പണത്തിന്റെ സമയപരിധി വളരെ ചെറുതാണ്. ഇങ്ങനെ സമ്പാദിക്കുന്ന വ്യക്തിയുടെ എല്ലാ പണവും അപകടമോ രോഗമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ നശിച്ചുപോകുമെന്ന് ചാണക്യന്‍ പറയുന്നു.

';

അഹങ്കാരം

ചാണക്യന്റെ അഭിപ്രായത്തില്‍, ഒരു വ്യക്തി ഒരിക്കലും തന്റെ സമ്പാദ്യത്തില്‍ ആകൃഷ്ടനാകുകയോ അതിനെക്കുറിച്ച് അഹങ്കരിക്കുകയോ ചെയ്യരുത്. പണത്തോട് ആര്‍ത്തിയുള്ള ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല.

';

വരുമാനം

ഒരു വ്യക്തി തന്റെ പക്കലുള്ള പണത്തിലോ വരുമാനത്തിലോ സന്തോഷവാനായിരിക്കണമെന്ന് ചാണക്യന്‍ പറഞ്ഞിട്ടുണ്ട്. തന്റെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സന്തോഷിക്കാന്‍ കഴിയില്ല.

';

ചെലവ്

നിങ്ങളുടെ ചെലവുകള്‍ നിങ്ങള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ എത്ര പണം സമ്പാദിച്ചിട്ടും ഒരു കാര്യവുമില്ല. കൂടുതല്‍ പണം സമ്പാദിച്ചാലും നിങ്ങള്‍ക്ക് സമ്പന്നനാകാന്‍ കഴിയില്ലെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story