Chanakya Niti

നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരിച്ച് വരും; അറിഞ്ഞിരിക്കണം ഈ ചാണക്യതന്ത്രങ്ങൾ!

Zee Malayalam News Desk
Nov 16,2024
';

ചാണക്യൻ

പുരാതന തത്വചിന്തകനും അതോടൊപ്പം തന്നെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് കൃത്യമായ അവബോധവുമുള്ള വ്യക്തിയായിരുന്നു ചാണക്യന്‍. കാലാതീതമായി നിലനില്‍ക്കുന്ന ചാണക്യന്റെ വിജയ തന്ത്രങ്ങള്‍ ഇന്നും പലയിടത്തും ചര്‍ച്ചയാവാറുണ്ട്.

';

ചാണക്യ നീതി

വെല്ലുവിളികളെ തരണം ചെയ്യുന്നതിനും സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും വേണ്ടിയുള്ള ചാണക്യന്റെ ഉപദേശങ്ങൾ ഏറെ സഹായകരമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ ചാണക്യന്‍ പറയുന്ന ഫലപ്രദമായ ചില കാര്യങ്ങളിതാ....

';

തയ്യാറെടുപ്പുകള്‍

ആസൂത്രണത്തോടേയും ദീര്‍ഘവീക്ഷണത്തോടെയും വേണം എത് കാര്യത്തിനും ഇറങ്ങിപ്പുറപ്പെടാൻ. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് വേണ്ടി അപകടസാധ്യതകള്‍ മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. എന്നാല്‍ മാത്രമേ അനാവശ്യ നഷ്ടങ്ങള്‍ ഒഴിവാക്കാനും ദീര്‍ഘകാല അഭിവൃദ്ധി ഉറപ്പ് വരുത്താനും സാധിക്കുകയുള്ളൂ.

';

സമ്പാദ്യം

സാമ്പാദ്യം എല്ലാം ഒരു മേഖലയില്‍ തന്നെ നിക്ഷേപിക്കാതെ വ്യത്യസ്ത മേഖലകളില്‍ നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കണം. അത് അപകട സാധ്യത കുറയ്ക്കുകയും വിജയ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും.

';

കരുതുക

നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് നിര്‍ബന്ധമായും നീക്കി വെക്കണമെന്ന് ചാണക്യൻ പറയുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന ഏത് അടിയന്തര ഘട്ടത്തിലും ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല ഭാവി നിക്ഷേപത്തിനുള്ള അവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

';

കടം

കഴിവതും കടം വാങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചാണക്യൻ മുന്നറിയിപ്പ് നൽകുന്നു. കാരണം കടം വാങ്ങുന്ന ഒരു വ്യക്തി പതിയെ ദാരിദ്ര്യത്തിലേക്ക് പോവുന്നു. ഇത് സാമ്പത്തിക ഞെരുക്കം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ കടം കൊടുക്കുന്നതും ശ്രദ്ധിക്കണം. തിരിച്ച് കിട്ടാതെ ഇരിക്കുമ്പോള്‍ അത് ആ ബന്ധത്തെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു.

';

സത്യസന്ധത

സത്യസന്ധതയും ധാര്‍മ്മികതയും മുറുകെപ്പിടിച്ച് വേണം സ്വത്ത് സമ്പാദനത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുകയും സമ്പത്ത് നേടുന്നതിന് പകരം അത് നശിച്ച് പോവുന്നതിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന് ചാണക്യൻ ഓർമിപ്പിക്കുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story