Chanakya Niti

വിജയം നിങ്ങളെ തേടിയെത്തും; ഈ ചാണക്യ വചനങ്ങൾ മന:പാഠമാക്കൂ....

Zee Malayalam News Desk
Nov 18,2024
';

ചാണക്യൻ

പുരാതന ഭാരതത്തിൽ ജീവിച്ചിരുന്ന മഹാപണ്ഡിതനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഉപകരിക്കുന്ന തന്ത്രങ്ങളും നിയമങ്ങളുമാണ് ചാണക്യൻ നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിയ ചാണക്യനീതിയിൽ ഉള്ളത്.

';

ചാണക്യ നീതി

സമകാലിക ജീവിതത്തിന് ഇപ്പോഴും ചാണക്യന്റെ ഉപദേശങ്ങൾ ഏറെ പ്രസക്തമാണ്. ചാണക്യ നീതിയിലെ തത്വങ്ങൾ പഠിക്കുകയും അനുസരിക്കുകയും ചെയ്യുന്നതിലൂടെ ആളുകൾക്ക് ജീവിതത്തിൽ വിജയം നേടാൻ കഴിയും.

';

ധർമ്മം

ലക്ഷ്മി, പ്രാണൻ, ജീവൻ, ശരീരം ഇവയെല്ലാം കൈവിട്ടുപോകാം. വെറും ധർമ്മം മാത്രമാണ് സ്ഥിരമായിട്ടുള്ളത്.

';

പുത്രൻ

വിഡ്ഢികളായ നൂറുണക്കിന് പുത്രന്മാരെക്കാൾ നല്ലത് ​ഒരു ഗുണവാനായ പുത്രനാണ്. ആയിരക്കണക്കിന് നക്ഷത്രങ്ങളെ കൊണ്ട് ഇരുട്ടിനെ അകറ്റാനാകുകയില്ല, അത് ഒരു ചന്ദ്രനെകൊണ്ട് മാത്രം സാധ്യമാകുന്നു.

';

സത്യം

സത്യങ്ങൾ വിളിച്ച് പറയാനുള്ള ധൈര്യം കാണിക്കുന്നവന്റെ നേരെ വെറുപ്പിന്റെ ജ്വാലയും ആളി പടരും.

';

കർത്തവ്യം

പിതാവിന്റെ ഏറ്റവും വലിയ കർത്തവ്യമാണ് മക്കൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല വിദ്യഭ്യാസം നൽകുകയെന്നത്.

';

സ്നേഹം

ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി. ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക.

';

രത്നം

അന്നവും ജലവും മധുരമായ സംസാരവുമാണ് ഭൂമിയിലെ മൂന്ന് രത്നങ്ങൾ, വിഡികൾ വെറും കല്ലുകഷ്ണത്തിന് രത്നമെന്ന പേര് നൽകുന്നു.

';

ധനം

ആരുടെ പക്കലാണോ ധനമുള്ളത് അവരുടെ പക്കൽ വളരെയധികം മിത്രങ്ങളും സഹോദരങ്ങളും ബന്ധുക്കളും ഉണ്ടാകും.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story