ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യല്ലേ, പണം പോകുന്ന വഴി അറിയില്ല!
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ നാം വരുത്തുന്ന ചില തെറ്റുകളാണ് പണം നിലനിൽക്കാതിരിക്കാൻ കാരണമാകുന്നതെന്ന് അദ്ദേഹം പറയുന്നു.
ചാണക്യ നീതിയിൽ അത്തരം ചില തെറ്റുകളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അത് കാരണം മനുഷ്യൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നു.
ഒരു മനുഷ്യൻ ഒരിക്കലും പണത്തിന്റെ പേരിൽ അഭിമാനിക്കരുത്. അത്തരം അഹന്ത മനുഷ്യനെ ദരിദ്രനാക്കുന്നു,
ചാണക്യന്റെ അഭിപ്രായത്തിൽ പണത്തിന്റെ പേരിൽ വീമ്പിളക്കുന്നവനോട് ലക്ഷ്മി ദേവിയുടെ കോപിക്കുന്നു.
ഒരു മനുഷ്യൻ ഒരിക്കലും അനാവശ്യമായി പണം ചെലവഴിക്കരുത്. ധൂർത്ത് നിങ്ങളെ നശിപ്പിക്കും.
ഒരു കാരണമില്ലാതെ പണം ചെലവഴിക്കുന്നവരുടെ കൈയിൽ ഒരിക്കലും പണമുണ്ടാകില്ല. അവൻ എപ്പോഴും സാമ്പത്തിക പരിമിതികളാൽ ബുദ്ധിമുട്ടും.
ആവശ്യത്തിലധികം പിശുക്കനാണെങ്കിൽ അയാൾ എപ്പോഴും ദരിദ്രനായി തുടരും
മടിയന്റെ കൈയിൽ ഒരിക്കലും പണം നിൽക്കില്ല. അയാൾ ലക്ഷ്മി ദേവിയുടെ കോപത്തിനിരിയാകും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.