ക്ഷീണം

ഇരുമ്പ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവം, അപര്യാപ്തമായ കലോറി തുടങ്ങിയവ സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമാകും. ഈ പോഷകങ്ങൾ ഊർജ ഉല്പാദനത്തിന് അത്യാവശ്യമാണ്.

';

മുടി കൊഴിച്ചിൽ

പ്രോട്ടീൻ, ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ഡി എന്നീ പോഷകഘടങ്ങളുടെ അഭാവം അമിതമായ മുടി കൊഴിച്ചിലിന് കാരണമാകുന്നു.

';

നഖം പൊട്ടുന്നത്

നഖത്തിൽ പാടുകളും വിള്ളലുകളും ഉണ്ടാകുന്നതും നഖം പൊട്ടിപോകുന്നതും ശരീരത്തിലെ സിങ്ക്, ഇരുമ്പ്, ബയോട്ടിൻ എന്നിവയുടെ അഭാവം മൂലമാണ്.

';

വരണ്ട ചർമ്മം

ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ, വിറ്റാമിൻ എ, എന്നിവയുടെ കുറവ് വരണ്ട ചർമ്മത്തിന് കാരണമാകും. ഈ പോഷകങ്ങളടങ്ങിയ ആഹാരം കഴിക്കുന്നത് നിങ്ങൾക്ക് തിളക്കമുള്ളതും ആരോ​ഗ്യകരവുമായ ചർമ്മം നൽകുന്നു.

';

രോ​ഗപ്രതിരോധശേഷി

വിട്ട്മാറാത്ത ജലദോഷത്താൽ വലയുകയാണോ? എങ്കിൽ അത് വിറ്റാമിൻ സി, സിങ്ക് എന്നിവയുടെ കുറവ് മൂലമാകാം. പോഷകഘടകങ്ങളുടെ അഭാവം രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നു.

';

സന്ധിവേദന

കഠിനമായ ജോലി ചെയ്യാതെതന്നെ സന്ധികൾക്ക് വേദന തോന്നുന്നത് വിറ്റമിൻ ഡിയുടെ അഭാവം മൂലമാകാം. എല്ലുകളുടെ ആരോ​ഗ്യത്തിന് വിറ്റമിൻ ഡി അത്യാവശ്യമാണ്.

';

തളർച്ച

രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതും ഇരുമ്പിന്റെ അഭാവവും തളർച്ചയ്ക്ക് കാരണമാകും.

';

മൂഡ് സ്വിങ്, വിഷാദം

ഒമേ​ഗ 3 ഫാറ്റി ആസിഡ്, ബി വിറ്റമിൻസ് തുടങ്ങിയ പോഷകഘടകങ്ങളുടെ അഭാവം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും വിഷാദം, മൂഡ് സ്വിങ് പോലുള്ള മാനസിക പിരിമുറുക്കങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story