കുക്കുമ്പർ പുതിന വെള്ളത്തിൻറെ ആരോഗ്യ ഗുണങ്ങൾ അറിയാം....
പുതിനയിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. വെള്ളരിക്കയിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
ഇത് കൊളാജൻ ഉത്പാദനം വർധിപ്പിക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വെള്ളരിക്കയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പുതിന സമ്മർദ്ദം കുറയ്ക്കാൻ മികച്ചതാണ്.
വായ്നാറ്റം കുറയ്ക്കാനും മോണയുടെ ആരോഗ്യം മികച്ചതാക്കാനും കുക്കുമ്പർ പുതിന വെള്ളം നല്ലതാണ്.
കുക്കുമ്പർ പുതിന വെള്ളം തലച്ചോറിൻറെ പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഫ്രീ റാഡിക്കലുകളെ ചെറുക്കാനും സഹായിക്കുന്നു.