യാത്ര ഇഷ്ടപ്പെടുന്നവർ ഒരിക്കൽ എങ്കിലും സന്ദർശിക്കണം എന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് കാശ്മീർ. ഭൂമിയിലെ സ്വർഗം എന്ന വിശേഷണമുള്ള കാശ്മീരിൽ അതിമനോഹരമായ സ്ഥലങ്ങൾക്ക് പുറമേ നാക്കിൽ കപ്പലോടിക്കുന്ന ചില രുചികരമായ വിഭവങ്ങളുണ്ട്. അത് എന്തോക്കെയാണെന്ന് നോക്കാം.
കശ്മീരിലെ ഏറ്റവും പ്രശസ്തമായ മട്ടൻ വിഭവമാണിത്. ഉള്ളി, വിവിധ മസാലകൾ, തൈര് എന്നിവ ചേർത്തുണ്ടാക്കുന്ന കുറുകിയ ഗ്രേവിയിൽ ആട്ടിറച്ചി സമയമെടുത്ത് വേവിച്ചുണ്ടാക്കുന്ന കിടിലൻ രുചിയുള്ള വിഭവമാണ് മട്ടൻ റോഗൻ ജോഷ്.
കശ്മീരിലെ തന്നത് വിഭവം എന്നറിയപ്പെടുന്ന ഒന്നാണ് ഗുഷ്ടബ. കശ്മീർ മേഖലയിലെ രാജാക്കന്മാരുടെ പ്രിയപ്പെട്ട വിഭവമായിരുന്നു ഇത്. മട്ടൻ മീറ്റ്ബോൾസ്, തൈര്, കശ്മീരി മസാലകൾ, ഹെർബ്സ് എന്നിവ ചേർത്താണ് ഈ വിഭവമുണ്ടാക്കുന്നത്.
വറുത്ത മീൻ, റാഡിഷ്, വിവിധ മസാലകൾ, കശ്മീരി മുളക് എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു മത്സ്യവിഭവമാണ് മുജി ഗാഡ്. ബസ്മതി അരി, റൊട്ടി എന്നിവയ്ക്കൊപ്പം നല്ല കോമ്പിനേഷനാണിത്.
കശ്മീരിലെ ഭക്ഷണ പാരമ്പര്യം ഓർമിപ്പിക്കുന്ന ഒരു വിഭവമാണ് നാടൂർ മോൻജി. താമരതണ്ട്, തൈര്, കശ്മീരി മസാലകൾ, ഹെർബ്സ് എന്നിവ ചേർത്ത് എണ്ണയിൽ നന്നായി വറുത്തെടുക്കുന്ന ഒരു ലഘുപലഹാരമാണ് ഇത്.
തൈരും മസാലകളും ചേർത്തുണ്ടാക്കുന്ന ഗ്രേവിയിൽ ആട്ടിറച്ചി വേവിച്ചുണ്ടാക്കുന്ന ഒരു കശ്മീരി വിഭവമാണ് യാഖ്നി ലാമ്പ് കറി. ബസ്മതി അരി, നാൻ എന്നിവയ്ക്കൊപ്പം ഇത് അടിപൊളിയാണ്.
ദം ഒലവ് അല്ലെങ്കിൽ ദം ആലു എന്നത് ഉരുളക്കിഴങ്ങ് ചേർത്തുണ്ടാക്കുന്ന ഒരു കശ്മീരി വിഭവമാണ്. റോസ്റ്റ് ചെയ്ത ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി, തൈര്, ഇഞ്ചിപൊടി, പെരുംജീരകം, വിവിധ മസാലകൾ എന്നിവ ചേർത്താണ് ഈ വിഭവമുണ്ടാക്കുന്നത്.