ദിവസവും പിസ്ത കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും
ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയാൻ പിസ്ത സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
പിസ്തയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്തയിൽ പ്രോട്ടീനും മികച്ച അളവിൽ അടങ്ങിയിരിക്കുന്നു.
പിസ്തയിൽ കണ്ണിൻറെ ആരോഗ്യം വർധിപ്പിക്കുന്ന ആൻറി ഓക്സിഡൻറുകളായ ല്യൂട്ടിൻ, സിയാന്താക്സിൻ എന്നിവ അടങ്ങിയിരിക്കുന്നു.
പിസ്തയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു.
പിസ്തയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് പേശികൾ ബലമുള്ളതാക്കാൻ സഹായിക്കുന്നു.
ഫൈബർ, പ്രോട്ടീൻ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് പിസ്ത.