പ്രായഭേദമില്ലാതെ എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നര
ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറൽ വഴികളും മാർക്കറ്റിൽ ലഭിക്കുന്ന ഡൈകളുമൊക്കെ നിങ്ങൾ ഉപയോഗിക്കുന്നുണ്ടാകും അല്ലെ?.
ഇതെല്ലാം പരീക്ഷിച്ചിട്ടും വീണ്ടും നര വരുന്നു എന്ന പ്രശ്നം ഭൂരിഭാഗം പേരെയും അലട്ടുന്ന ഒരു കാര്യം തന്നെയാണ്
എന്നാൽ വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ ഉണ്ട്
ഇതിന് ആവശ്യമായ സാധനങ്ങൾ, തയ്യാറാക്കേണ്ടവിധം എന്നിവ അറിയാം...
പത്ത് വെറ്റില , 2 ഗ്ലാസ് വെള്ളം, ചായപ്പൊടി 2 ടേബിൾസ്പൂൺ, നെല്ലിക്കപ്പൊടി 1 ടേബിൾസ്പൂൺ എന്നിവയാണ്
വെള്ളത്തിൽ വെറ്റിലയും ചായപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഈ വെള്ളം വറ്റിച്ച് പകുതിയാക്കുക
ഒരു ഇരുമ്പ് പാത്രത്തിൽ നെല്ലിക്കപ്പൊടിയെടുത്ത് അതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളം ചേർത്തു കൊടുക്കുക. ഇത് ക്രീം രൂപത്തിലാക്കി അടച്ച് വയ്ക്കുക. അഞ്ച് മണിക്കൂറെങ്കിലും വച്ചശേഷം ഉപയോഗിക്കുക.
അൽപ്പം പോലും എണ്ണമയമില്ലാത്ത മുടിയിൽ വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കണ്ട