Guava Benefits

പേര മരം ഇല്ലാത്ത വീടുകൾ കുറവായിരിക്കും അല്ലെ? ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക.

';

Guava Health Benefits

ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി അത്യാവശ്യമാണ്.‌

';

വിറ്റാമിൻ സി

പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളിൽ നിന്നും സംരക്ഷിക്കും. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

';

ലൈക്കോപീൻ

ശരീരത്തിലെ കാൻസർ കോശങ്ങളെ നിർവീര്യമാക്കാനും കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ കൊണ്ട് സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്കയ്ക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നുണ്ട്.

';

രക്തത്തിലെ പഞ്ചസാര

പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയും. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.

';

രക്തസമ്മർദ്ദം നിയന്ത്രിക്കും

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഉയർന്ന ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കും. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് പ്രത്യേകിച്ചും സഹായകരമായിരിക്കും.

';

പേരയ്ക്ക

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വികസനം സുഗമമാക്കുകയും അവയിൽ ഉണ്ടാകുന്ന ന്യൂറോളജിക്കൽ ഡിസോർഡർ തടയുകയും ചെയ്യും.

';

കുറഞ്ഞ കലോറി

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബറും ഉള്ളതിനാൽ പേരയ്ക്ക വിശപ്പ് കുറയ്ക്കുക മാത്രമല്ല മെറ്റബോളിസവും വർദ്ധിപ്പിക്കും. മറ്റ് പഴങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്.

';

VIEW ALL

Read Next Story