യൂറിക് ആസിഡ് കൂടുന്നുണ്ടോ? ഈ പാനീയങ്ങൾ ട്രൈ ചെയ്യൂ....
യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് നല്ലതല്ല. യൂറിക് ആസിഡിന്റെ തോത് കൂടുമ്പോൾ അത് സന്ധിവേദനയ്ക്കും മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ....
നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ നാരങ്ങാ നീര് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആപ്പിള്‍ സിഡര്‍ വിനഗറില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ഇവയെ ശരീരത്തില്‍ നിന്ന് പുറംന്തള്ളാന്‍ സഹായിക്കുന്നു.
മഞ്ഞളിൽ കുർക്കുമീൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ യൂറിക് ആസിഡിന്റെ തോത് കുറയ്ക്കാൻ സഹായിക്കും.
ഇവയിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഉത്തമമാണ്. അതിനാൽ തന്നെ ഇഞ്ചി ചായ ഡയറ്റിൽ ഉൾപ്പെടുത്താം.
ഇളനീരിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രാവിലെ ഇളനീര് കുടിക്കുന്നത് യൂറിക് ആസിഡിന്റെ തോത് കുറയ്ക്കുന്നു.
ചെറി പഴങ്ങളില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.