Vitamin A Deficiency

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വളരെ പ്രധാനമായ ഒന്നാണ് വിറ്റാമിൻ എ. വിറ്റാമിൻ എയുടെ കുറവ് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. അതുകൊണ്ട് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

';

വിറ്റാമിൻ എ

കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തിക്കും ചർമ്മാരോഗ്യത്തിനുമൊക്കെ വിറ്റാമിൻ എ പ്രധാനമാണ്. ശരീരത്തിൽ വിറ്റാമിൻ എയുടെ കുറവുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുക.

';

ക്യാരറ്റ്

വിറ്റാമിൻ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്കും രോ​ഗപ്രതിരോധശേഷിക്കും ചർമ്മാരോഗ്യത്തിനുമൊക്കെ ക്യാരറ്റ് ദിവസവും കഴിക്കുന്നത് നല്ലതാണ്.

';

മധുരക്കിഴങ്ങ്

വിറ്റാമിൻ എ ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും നല്ലതാണ്. കണ്ണിൻ്റെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇവ സഹായിക്കും.

';

ചീര

വിറ്റാമിൻ എയ്ക്ക് പുറമേ വിറ്റാമിൻ സി, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും.

';

മാമ്പഴം

വിറ്റാമിൻ എ സമ്പുഷ്ടമായ പഴമാണ് മാമ്പഴം. ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിൻ്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.

';

മുട്ട

വിറ്റാമിൻ എ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിൻ എ കൂടാതെ മുട്ടയിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ഡി തുടങ്ങിയ നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

';

പപ്പായ

പപ്പായയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും രോ​ഗപ്രതിരോധശേഷിക്കും നല്ലതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story