Corn Benefits

ചോളം കഴിച്ചാൽ ലഭിക്കുന്നത് ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം...

Zee Malayalam News Desk
Nov 28,2024
';

പോഷകം

തയാമിൻ, നിയാസിൻ എന്നീ ബി വിറ്റാമിനുകളാലും മ​ഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയവയായാലും സമ്പന്നമാണ് ചോളം.

';

ഫൈബർ

നാരുകൾ അടങ്ങിയ ചോളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങളും തടയുന്നു.

';

കണ്ണിന്റെ ആരോ​ഗ്യം

ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയ ചോളത്തിൽ കണ്ണിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

';

എനർജി

കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ചോളം കഴിക്കുന്നത് ദിവസം മുഴുവൻ ഊർജം നിലനിർത്താൻ സഹായിക്കും.

';

ആന്റി ഓക്സിഡന്റ്

ഫെറുലിക് ആസിഡ്, ആന്തോസയാനിൻ എന്നീ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ചോളം ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. വീക്കം കുറയ്ക്കാൻ സഹായിക്കും.

';

ഹൃദയാരോ​ഗ്യം

ആരോ​ഗ്യകരമായ കൊഴുപ്പ് അടങ്ങിയതാണ് ചോളം എണ്ണ. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

';

ശരീരഭാരം

ചോളത്തിൽ നാരുകൾ കൂടുതലും കൊഴുപ്പ് കുറവുമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

ചർമ്മ സംരക്ഷണം

ചോളത്തിലെ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും ചർമ്മ സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യും.

';

പ്രതിരോധശേഷി

വിറ്റാമിൻ സി, സിങ്ക് തുടങ്ങിയവ അടങ്ങിയ ചോളം പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

';

Disclaimer

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

';

VIEW ALL

Read Next Story