കരുത്തുറ്റ നീളമുള്ള മുടി വേണോ? ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങൾ ഇവയാണ്!
'കെരാറ്റിൻ' ഉൽപ്പാദിപ്പിക്കാൻ അത്യാവശ്യമായ ഒന്നാണ് ബയോട്ടിൻ. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ സാന്ദ്രത വർധിപ്പിക്കാനും ഇത് സഹായിക്കും.
മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. മുടിയുടെ ഭൂരിഭാഗവും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീന്റെ അളവ് കുറയുന്നത് മുടി പൊട്ടാനും വളർച്ച മുരടിക്കാനും കാരണമാകും.
തലയോട്ടിയിലെ കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ സഹയാക്കുന്നതാണ് ഇരുമ്പ്. ശരീരത്തിൽ അയേൺ കുറഞ്ഞാൽ മുടി നന്നായി കൊഴിയുന്നതിന് കാരണമാകും.
കൊളാജൻ ഉൽപ്പാദനത്തിന് സഹായിക്കുന്നതാണ് വിറ്റാമിൻ സി. ഇത് മുടി കരുത്തോടെ വളരാൻ സഹായിക്കും.
മുടിയിലെ കോശങ്ങളുടെ വളർച്ചയ്ക്കും കേടുപാടുകൾ ഇല്ലാതാക്കുന്നതിനും സിങ്ക് അത്യാവശ്യമാണ്. മുടിയുടെ വേരുകൾക്ക് ചുറ്റുമുള്ള ഓയിൽ ഗ്രന്ഥികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.