സസ്യാഹാരികൾക്ക് വിറ്റാമിൻ ബി12 ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം!
പാൽ, തൈര്, പനീർ എന്നിവ വിറ്റാമിൻ ബി12-ന്റെ മികച്ച സ്രോതസ്സുകളാണ്.
വിറ്റാമിൻ ബി12 അടങ്ങിയ വിവിധതരം ചീസുകൾ ലഭ്യമാണ്. സസ്യാഹാരികൾക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വിറ്റാമിനുകൾ കൃത്രിമമായി ചേർത്ത ധാന്യങ്ങൾ, ഓട്‌സ് എന്നിവ ബി12 ലഭിക്കാൻ സഹായിക്കും.
ചിലതരം കൂണുകളിൽ വിറ്റാമിൻ ബി12 ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്.
മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് വിറ്റാമിൻ ബി12 ലഭിക്കാൻ സഹായിക്കും.
ഫോർട്ടിഫൈഡ് സോയ പാൽ, ടോഫു എന്നിവ വിറ്റാമിൻ ബി12 വർദ്ധിപ്പിക്കാൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.