ചായ കുടിക്കുന്നവരാണ് നമ്മളിൽ കൂടുതലും. ടീ ബാഗുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ കുടിക്കാൻ മാത്രമല്ല ഇവ കൊണ്ട് വേറെയും ഉണ്ട് ഉപയോഗങ്ങൾ.
ടീ ബാഗുകൾ ചർമ്മ സംരക്ഷണത്തിന് ബെസ്റ്റാണ്. ആന്റി ഓക്സിഡന്റുകളും, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള തേയില കണ്ണിനടിയിലെ വീക്കം, ഡാർക്ക് സർക്കിൾസ് എന്നിന കുറയ്ക്കാൻ ഉപയോഗിക്കാം
തേൻ, തൈര്, കളിമണ്ണ് (Clay) എന്നിവയിലേതെങ്കിലുമായി ടീ യോജിപ്പിച്ച് ഫെയ്സ് മാസ്ക് ആയി ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്താനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.
താരൻ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ പെപ്പർമിന്റ് അല്ലെങ്കിൽ ഇഞ്ചി ചായ ഏറ്റവും നല്ല ഓപ്ഷനാണ്. തല കഴകുന്നതിന് മുൻപായി ഇവ ഉപയോഗിച്ച് തലയോട്ടി നല്ല പോലെ മസാജ് ചെയ്യുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.
ഉപയോഗിച്ച ടീ ബാഗുകൾ നാച്ചുറൽ ഡിയോഡറൈസറായി ഉപയോഗിക്കാം. ഷൂ, ഫ്രിഡ്ജ് തുടങ്ങിയവയിൽ ഇവ വെച്ചാൽ ദുർഗന്ധം അകറ്റാൻ സഹായിക്കും.
ബ്ലാക്ക് ടീ അല്ലെങ്കിൽ കട്ടൻ ചായ ഉപയോഗിച്ച് ജനലുകളും, കണ്ണാടികളും, കൗണ്ടർടോപ്പുകളുമൊക്കെ വൃത്തിയാക്കാൻ സാധിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.