Fennel Seeds Benefits

പെരുംജീരകം ഏറെ സുഗന്ധമുള്ള ഒരു ചെറിയ വിത്താണ്. വായ്‌നാറ്റം ഇല്ലാതാക്കുന്ന ഇത് സാധാരണയായി പ്രകൃതിദത്തമായ ഒരു മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു.

';


മികച്ച രുചി നൽകുന്നതിനായി പല മധുരപലഹാരങ്ങളിലും ഭക്ഷണ പദാർത്ഥങ്ങളിലും പെരുംജീരകം ചേര്‍ക്കാറുണ്ട്. നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന പേരും ജീരകം എന്ന സുഗന്ധദ്രവ്യത്തിനുണ്ട് ഏറെ ഗുണങ്ങള്‍.

';


പെരുംജീരകത്തിൽ പോളിഫിനോൾ എന്ന ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി ഏജന്‍റായി പ്രവർത്തിക്കുന്നു. ഇത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്.

';


ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് പെരുംജീരകം. ഇത് നമ്മുടെ ശരീരത്തെ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും. വയറിലെ ചൂട് ശമിപ്പിക്കുന്നതിനൊപ്പം ദഹന സംബന്ധമായ പല പ്രശ്‌നങ്ങൾക്കും ഉത്തമ പരിഹാരമാണ് പെരുംജീരകം.

';

ഹൃദ്രോഗം

ദിവസവും 7 മുതൽ 10 ഗ്രാം വരെ പെരുംജീരകം കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ഹൃദയാഘാതം പോലുള്ള രോഗങ്ങളുടെ സാധ്യത ഒരു പരിധി വരെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

';

വിശപ്പില്ലായ്മ

ചിലർ വിശപ്പില്ലായ്മ മൂലം വിഷമിക്കുന്നു. അത്തരം ആളുകള്‍ ഒരു നുള്ള് പെരുംജീരകം ചവയ്ക്കണം. ആല്ലെങ്കില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായകമാണ്. ഇത് ക്രമേണ വിശപ്പിന്‍റെ ആസക്തിയും വര്‍ദ്ധിപ്പിക്കും.

';

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പെരുംജീരകം ഉത്തമം

മുലയൂട്ടുന്ന അമ്മമാർ പെരുംജീരകം ദിവസവും നിർബന്ധമായും കഴിക്കണം. ഇത് വിത്തായോ അല്ലെങ്കില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുകയോ ആവാം. ഇത് പാലിന്‍റെ ഉത്പാദനം വർദ്ധിപ്പിച്ച് കുഞ്ഞിന് മികച്ച പോഷകാഹാരം നൽകാൻ സഹായിക്കുന്നു.

';

പ്രമേഹം

പ്രമേഹരോഗികൾ ദിവസവും ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിയ്ക്കുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകമാണ്.

';

കാൻസർ പ്രതിരോധം

ക്യാൻസറിനെ ചെറുക്കുന്നതിനും അതിന്‍റെ ദൂഷ്യഫലങ്ങൾ തടയുന്നതിനും പെരുംജീരകം വളരെ ഫലപ്രദമാണെന്ന് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾ പെരുംജീരകം കഴിക്കണം, കാരണം ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള പലതരം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.

';

പെരുംജീരകം എങ്ങിനെ ഉപയോഗിക്കാം?

വിദഗ്ധര്‍ പറയുന്നതനുസരിച്ച് പെരുംജീരകം പലതരത്തില്‍ ഉപയോഗിക്കാം. എങ്ങിനെ ഉപയോഗിച്ചാലും അതിന്‍റെ ഗുണങ്ങള്‍ കുറയില്ല എന്നതാണ് വസ്തുത. അതായത്, കറികളില്‍ ചേര്‍ക്കാം, അല്ലെങ്കില്‍ വെള്ളം തിളപ്പിച്ച് കുടിയ്ക്കാം, അല്ലെങ്കില്‍ ഭക്ഷണം കഴിച്ച ശേഷം വെറുതെ ചവച്ചു തിന്നാം.

';

VIEW ALL

Read Next Story