Fenugreek Seed Benefits: മുഖം സുന്ദരമാക്കാൻ ഉലുവ സൂപ്പറാണ്...

Published by: Ajitha Kumari | Nov 02, 2023

ചർമ്മ സംരക്ഷണത്തിന്

ചർമ്മ സംരക്ഷണത്തിന് വളരെ മികച്ചതാണ് ഉലുവ. നാരുകൾ, കൊഴുപ്പ്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 6 എന്നിവയുടെ ഉറവിടമാണ് ഉലുവ. ഇതിലെ വിറ്റാമിൻ സി മുഖചർമ്മം വർദ്ധിപ്പിക്കാനും അകാല വാർദ്ധക്യത്തെ ചെറുക്കാനും സഹായിക്കും.

Published by: Ajitha Kumari | Nov 02, 2023

ക്ലെൻസ് ചെയ്‌തെടുക്കാൻ

ചർമ്മത്തെ നല്ലപോലെ ക്ലെൻസ് ചെയ്‌തെടുക്കാൻ ഉലുവ നല്ലതാണ്. ഇത് മുഖത്ത് പുരട്ടുന്നത് മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനും എണ്ണമയം മാറ്റി നല്ല ഫ്രഷ് ലുക്ക് നൽകുന്നതിനും സഹായിക്കും.

Published by: Ajitha Kumari | Nov 02, 2023

ബ്ലാക്ക് ഹെഡ്‌സ്, കുരുക്കൾ

മുഖത്ത് അഴുക്ക് അടിഞ്ഞ് കൂടി ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സ്, കുരുക്കൾ എന്നിവയെല്ലാം നീക്കി നല്ല ക്ലിയർ സ്‌കിൻ ടോൺ നൽകാനും ഉലുവയ്ക്ക് കഴിയും.

Published by: Ajitha Kumari | Nov 02, 2023

ഉലുവ പേസ്റ്റ്

ഉലുവ പേസ്റ്റും ഇളംചൂടുള്ള പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് മുഖത്തുണ്ടാകുന്ന ചുളിവുകൾക്കുള്ള നല്ലൊരു പരിഹാരമാണ്ഒപ്പം മുഖത്തിന് ചെറുപ്പവും നൽകും.

Published by: Ajitha Kumari | Nov 02, 2023

പോഷകങ്ങൾ

ഉലുവയിൽ ധാരാളം വിറ്റമിൻസും പൊട്ടാസ്യവും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചർമ്മത്തിലെ കൊളാജൻ ഉൽപാദനം ത്വരിതപ്പെടുത്താനും ഉലുവ സൂപ്പറാണ്.

Published by: Ajitha Kumari | Nov 02, 2023

ഉലുവ കുതിർത്തത്

രണ്ട് ടേബിൾ സ്പൂൺ ഉലുവ കുതിർത്തത് അരച്ചെടുത്തശേഷം ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇവ നന്നായി മിക്‌സ്‌ചെയ്ത് എടുത്തതിന് ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Published by: Ajitha Kumari | Nov 02, 2023

VIEW ALL

Read Next Story